Image

ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച്‌ കോണ്‍ഗ്രസ്; തിരിച്ചയച്ച്‌ മോദിയുടെ ഓഫീസ്

Published on 27 January, 2020
ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച്‌ കോണ്‍ഗ്രസ്; തിരിച്ചയച്ച്‌ മോദിയുടെ ഓഫീസ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓണ്‍ലൈനായി ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച കോണ്‍ഗ്രസിന് അത് തിരിച്ചയച്ച്‌ മോദിയുടെ ഓഫീസ്. കോണ്‍ഗ്രസ് ട്വിറ്ററിലൂടെയാണ് തിരിച്ചയച്ച വിവരം പുറത്ത് വിട്ടത്.


'രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുകയാണെങ്കില്‍ ഇതൊന്ന് വായിച്ചുനോക്കണം' എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഭരണഘടനാ പകര്‍പ്പ് ഇന്നലെ മോദിക്ക് അയച്ചുകൊടുത്തത്. എന്നാല്‍'പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ മോദിജിക്ക് ഭരണഘടനയോട് താല്‍പ്പര്യമില്ല' എന്ന കുറിപ്പിനൊപ്പം ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും കോണ്‍ഗ്രസ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക