Image

ശരീര വേദനയോ? തക്കാളി കഴിക്കൂ...

Published on 27 January, 2020
ശരീര വേദനയോ? തക്കാളി കഴിക്കൂ...
ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്‍റി ഇന്‍ഫ്‌ളമേറ്ററി ഏജന്‍റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകമെന്ന് പഠനം.

തക്കാളിയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.  രക്തസമ്മര്‍ദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്‌പോഴാണ് രക്തസമ്മര്‍ദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തില്‍ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.

തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ എ, സി, നാരുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവയുടെ യോജിച്ചുളള പ്രവര്‍ത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു.  തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്‍റെ തോത് കൂടുതലായതിനാല്‍ തക്കാളി അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.  വീട്ടുവളപ്പില്‍ കീടനാശിനി സാന്നിധ്യമില്ലാതെ വിളഞ്ഞ തക്കാളിയാണ് ആരോഗ്യദായകം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക