Image

കലാഭവന്‍ ലണ്ടന്‍ അക്കാദമിയുടെ ഉദ്ഘാടനം കെ.എസ് പ്രസാദ് നിര്‍വഹിക്കും

Published on 27 January, 2020
കലാഭവന്‍ ലണ്ടന്‍ അക്കാദമിയുടെ ഉദ്ഘാടനം കെ.എസ് പ്രസാദ് നിര്‍വഹിക്കും
ലണ്ടന്‍: കൊച്ചിന്‍ കലാഭവന്‍ എന്ന മഹാ കലാ പ്രസ്ഥാനം അതിന്റെ മനോഹരങ്ങളായ അമ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്, ഭാരതത്തിന്റെ തനത് കലകളും സംസ്‌ക്കാരവും ഒപ്പം മലയാള ഭാഷയെയും ലോകം മുഴുവന്‍ എത്തിക്കുക എന്ന ഉദ്യമം മുന്‍ നിര്‍ത്തി ലോകത്തില്‍ മലയാളികള്‍ ഉള്ളെടുത്തെല്ലാം കലാഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും കടന്നു കലാഭവന്‍ യുകെയിലും പ്രവര്‍ത്തനമാരംഭിക്കുകയാണ്.

ഈ വരുന്ന ഫെബ്രുവരി ഒന്നാം തിയതി ശനിയാഴ്ച്ച, ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യുണിയന്‍ ഓഫ് മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിച്ചിരിക്കുന്ന 'യുക്മ ആദര സന്ധ്യ 2020' മെഗാഷോയില്‍വച്ചായിരിക്കും 'കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍' അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുക. ഫെബ്രുവരി ഒന്നാംതീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങറുന്നത്, കോച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ കെ.എസ് പ്രസാദ് 'കലാഭവന്‍ ലണ്ടന്‍ അക്കാദമി'ക്ക് ആരംഭം കുറിക്കും.

കലാഭവന്‍ ലണ്ടന്‍ സെന്ററില്‍ പരിശീലനം നേടുന്നവര്‍ക്ക് സ്വദേശിയരും വിദേശിയരും പ്രശസ്തരുമായ സെലിബ്രിറ്റികളോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്യുവാനുള്ള അവസരം ലഭിക്കുന്നതാണ്. യുകെയില്‍ വളര്‍ന്നു വരുന്ന പ്രവാസി മലയാളികളായ കലാ പ്രവര്‍ത്തകരെ കലയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സഹായിക്കുക എന്ന ധൗത്യം കൂടി കലാഭവന്‍ ലണ്ടന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

യുകെയിലെ സാമൂഹിക സാംസ്‌ക്കാരിക കലാ രംഗങ്ങളില്‍ നിറസാന്നിധ്യവും അറിയപ്പെടുന്ന അഭിനേതാവുമായ ലണ്ടനില്‍ നിന്നുള്ള ജെയ്സണ്‍ ജോര്‍ജ് ആണ് 'കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സിന്റെ സാരഥി.
venue : St: Ignasious College Hall, Turkey tSreet, Enfield London, EN1 4NP
Date : 1st February 2020
Time: 2pm onwards

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലേഹ: 07841 613973.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക