Image

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍; പ്രതിരോധിക്കാന്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി

Published on 27 January, 2020
കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍; പ്രതിരോധിക്കാന്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് ആശങ്ക വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. 288 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. മുന്‍ കരുതലും ജാഗ്രതയും തുടരും ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രകടമായ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ആശുപത്രികളിലുള്ള എട്ടില്‍ ആറ് പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇതിലൊന്നും പോസിറ്റീവ് കേസുകളില്ല. കൊച്ചിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ സ്വദേശിയും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ രണ്ട് പേര്‍ക്ക് എച്ച്1എന്‍1 പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി പരിശോധനാ ഫലം കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 


ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവ് ആയാല്‍ നേരിടാനുള്ള എല്ലാം സംവിധാനങ്ങളും സജജ്മാണ്. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കണ്ടെത്താന്‍ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി വിവരം അറിയിക്കണം. നിരന്തരം അവരുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക