Image

വൈഭവിന്റെ തമിഴ് ചിത്രം; 'തന'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 28 January, 2020
വൈഭവിന്റെ തമിഴ് ചിത്രം; 'തന'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ നായികാനായകന്മാര്‍ ആകുന്ന തമിഴ് പൊലീസ് ചിത്രമാണ് തന. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. യുവരാജ് സുബ്രഹ്മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.


ഹാസ്യ നടന്‍ യോഗി ബാബു ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ വൈഭവ് ഒരു പോലീസ് ഓഫീസറിയിട്ടാണ് എത്തുന്നത്.


സംഗീതം ചന്ദ്രശേഖറിന്റേതാണ്. ജി ആര്‍ എന്‍ ശിവകുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എം സി കലൈമാണിയും എം കെ ലക്ഷ്മി കലൈമാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 24നാണ് റിലീസ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക