Image

യു.എസ്. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രോ ലൈഫ് പ്രസിഡന്റായി ട്രമ്പ് മാറുന്നു. (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 28 January, 2020
യു.എസ്. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രോ ലൈഫ് പ്രസിഡന്റായി ട്രമ്പ് മാറുന്നു. (ഏബ്രഹാം തോമസ് )
ഇവാഞ്ചലിസ്റ്റുകളി(സുവിശേഷ പ്രചാരകരി)ല്‍ ഒരു വലിയ വിഭാഗം ഇപ്പോഴും പ്രസിഡന്റ് ട്രമ്പിനെ പിന്തുണയ്ക്കുന്നു. ആരോപണങ്ങളും ഇംപീച്ച്‌മെന്റും വിചാരണയുമൊന്നും ഈ പിന്തുണയില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടില്ല.

ഇവാഞ്ചലിസ്റ്റുകള്‍ പറയുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും പ്രോ ലൈഫായ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ല എന്നാണ്. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന വാര്‍ഷികമായ ഫോര്‍ ലൈഫില്‍ ട്രമ്പിന്റെ സാന്നിദ്ധ്യമാണ് ഏറെ അഭികാമ്യമായത് എന്ന് ഇവര്‍ പറയുന്നു. മനുഷ്യജീവന്റെ പവിത്രത സംരക്ഷിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ട്രമ്പ് പറയുന്നു. ഇക്കാര്യത്തില്‍ ഏവരുടെയും പ്രതീക്ഷയ്‌ക്കൊപ്പം ഉയരാനും പരിശ്രമിക്കുന്നു.

അധികാരത്തിലെത്തിയ ആദ്യ വര്‍ഷം മെക്‌സിക്കോ സിറ്റി പോളിസി പുനഃസ്ഥാപിച്ചു. ഗര്‍ഭഛിത്രത്തിനും അനുബന്ധ നടപടിക്രമങ്ങള്‍ക്കും ബില്യണ്‍ കണക്കിന് ഡോളര്‍ വിദേശ സഹായം നല്‍കുന്ന നയമായിരുന്നു ഇത്. ഈ നയം രാഷ്ട്രീയപാര്‍ട്ടികള്‍ മാറിമാറി വേണമെന്നും വേണ്ടെന്നും വാദിച്ചിരുന്നു. 2019 ല്‍ ട്രമ്പാണ് നയം വേണ്ടെന്ന് തീരുമാനിച്ചത്. മാത്രമല്ല അബോര്‍ഷന്‍ നടത്തുകയോ ഇത് പ്രചരിപ്പിക്കുകയോ ചെയ്യുന്ന സംഘടനകള്‍ക്കും ഇവയെ താങ്ങി നിര്‍ത്തുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കും ഉള്ള ഫണ്ടിംഗും ട്രമ്പ് നിര്‍ത്തി. ഈ നടപടിയിലൂടെ അമേരിക്കന്‍ നികുതിദായകരുടെ ഡോളര്‍ പിന്‍വാതിലിലൂടെ ധര്‍മ്മസ്ഥാപനങ്ങള്‍ ഗര്‍ഭഛിദ്രത്തെ വിദേശത്ത് സഹായിക്കുവാന്‍ ഒഴുക്കുന്നത് ട്രമ്പ് നിര്‍ത്തലാക്കി. അമേരിക്കയില്‍ ്അനവധി പ്രോലൈഫ് നയങ്ങളും നിയമങ്ങളും നടപ്പിലാക്കുവാന്‍ പ്രസിഡന്റ് ശ്രദ്ധിച്ചു.

തന്റെ പ്രസിഡന്‍സിയുടെ രണ്ടാം വര്‍ഷം ട്രമ്പ് എച്ച്.ജെ.റെസൊല്യൂഷന്‍ 43ല്‍ ഒപ്പു വച്ച് നിയമമാക്കി. ടൈറ്റില്‍ പത്ത് ഫണ്ടുകള്‍ ചില അബോര്‍ഷന്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നത് നിര്‍ത്തലാക്കി. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസ് ഫാമിലി പ്ലാനിംഗ് ക്ലിനിക്കുകള്‍ അബോര്‍ഷന്‍ പ്രൊവൈഡര്‍മാര്‍ക്ക് റഫര്‍ ചെയ്യുന്ന നടപടിയും നിര്‍ത്തലാക്കി. രാജ്യത്തെ ഏറ്റവും വലിയ അബോര്‍ഷന്‍ പ്രൊവൈഡറായ പ്ലാന്‍ഡ് പേരന്റ് ഹൂഡിന് ലഭ്യമാകുമായിരുന്ന മില്യന്‍ കണക്കിന് നികുതിദായകരുടെ ഡോളറുകള്‍ ഇങ്ങനെ നഷ്ടമായി.

പ്രോ ചോയ്‌സ് സ്ഥാപനങ്ങള്‍(പ്ലാന്‍ഡ് പേരന്റ് ഹുഡ് പോലെ ഉള്ളവ) സ്ത്രീകള്‍ക്ക് സംഭവിക്കുന്ന അവിചാരിത ഗര്‍ഭങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് തക്കസമയത്ത് ആവശ്യമായ മാര്‍ഗനിര്‍ദേശവും ഉപദേശവും ലഭിച്ചിരുന്നെങ്കില്‍ അവര്‍ പ്രൊ ലൈഫ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു. ഡാലസ് മേഖലയില്‍ ഒരു ദേവാലയം 2019 ല്‍ 12,000 പേര്‍ക്ക്  മാര്‍ഗ നിര്‍ദ്ദേശം നല്‍കി. 90% വും തങ്ങളുടെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയ്യാറി എന്ന് പാസ്റ്റര്‍ ജാക്ക് ഗ്രഹാം പറയുന്നു. ആ അമ്മമാര്‍ക്ക് ആവശ്യമായിരുന്നത് താങ്ങും തണലും ആയിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.
ട്രമ്പ് ഭരണകൂടം പ്രോംലൈഫ് ആണെന്ന് തെളിയിക്കുവാന്‍ പ്രസിഡന്റ് നിയമിച്ച ന്യായാധിപന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും. യു.എസ്.  സുപ്രീം കോടതിയില്‍ ട്രമ്പ് നിയമിച്ച ജസ്റ്റീസുമാര്‍ നീല്‍ഗോര്‍സച്ചും ബ്രൈറ്റ് കാവനായും കീഴ്‌ക്കോടതിയിലെ ജഡ്ജ്മാരും ജീവന്റെ പവിത്രതയ്ക്ക് വില കല്‍പിക്കുന്നവരാണ്. ട്രമ്പിന്റെ പ്രസിഡന്‍സി കഴിഞ്ഞാലും പ്രോ ലൈഫില്‍ വിശ്വസിക്കുന്ന ഈ ജഡ്ജ്മാര്‍ കോടതികളില്‍ തുടരും.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രോലൈഫ്, പ്രോ ചോയ്‌സ് നയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടും. ഡെമോക്രാററിക് പാര്‍ട്ടിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥികളായ മൂന്ന് പേരും-മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സ്, എലിസ് വാറന്‍ പ്രോ ചോയ്‌സിന്റെ വക്താക്കളാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് അബോര്‍ഷന്‍ നടപടികള്‍ ഫണ്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിലാര് ജയിച്ചാലും ഗര്‍ഭഛിദ്ര നടപടികള്‍ ഊര്‍ജ്ജ്വസ്വലമായി പുരോഗമിക്കും എന്ന് എതിരാളികള്‍ പറയുന്നു. ഇവാഞ്ചലിക്കുകള്‍ക്ക് ഈ ഒരൊറ്റ കാരണം മതി ട്രമ്പിനെ പിന്തുണയ്ക്കകാന്‍ എന്ന് അനുകൂലികള്‍ എതിര്‍വാദം ഉയര്‍ത്തുന്നു.

യു.എസ്. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രോ ലൈഫ് പ്രസിഡന്റായി ട്രമ്പ് മാറുന്നു. (ഏബ്രഹാം തോമസ് )
Join WhatsApp News
ചിരിക്കാതെ എന്ത് പറയാനാ ? 2020-01-28 07:47:00
നാട് നീളെ നടന്നു ഗർഭം ഉണ്ടാക്കി ഓരോ അവന്മാര് 'പ്രൊ' ആയി മാറുന്നു . ചിരിക്കാതെ എന്ത് പറയാനാ ?
Pro-Choice 2020-01-28 08:35:49
He makes everyone's life miserable and then call himself pro-life . I hope John Bolton will make his life miserable
truth and justice 2020-01-28 08:44:56
Bolton cannot do anything to mr president mr pro choice brother.He will withstand and there are millions praying for him and he will survive and his survival is necessary for this countrys immorality which is rampant in this country.
Stormy 2020-01-28 10:03:48
You haven't seen his 'truth and Justice' man. It 12" long.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക