Image

കലാ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published on 28 January, 2020
കലാ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫിലാഡല്‍ഫിയ: കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലി 2020- 2021വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിലാഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദ്യകാല മലയാളിഅസോസിയേഷന്‍ ആയ കലയുടെ ആനുവല്‍ ബാങ്ക്റ്റും ജനറല്‍ ബോഡിയും പുതിയഭാരവാഹികളുടെ ഇലക്ഷനും ഗ്രാന്‍ഡ് അവന്യൂവില്‍ ഉള്ള രണ്ടിസ് ബാര്‍ ആന്‍ഡ് റെസ്‌റ്റോറന്റില്‍ വച്ച് ജനുവരി 25 ശനിയാഴ്ച നടന്നു.ബാങ്ക്റ്റിനെ മുന്നോടിയായി നടന്ന ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി ജിന്റോ ആലപ്പാട്ട് 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടും വര്‍ക്കിംഗ് റിപ്പോര്‍ട്ടും അവതരിപ്പിച്ചുകമ്മിറ്റി പാസാക്കുകയും ചെയ്തു, പിന്നീട് ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു ട്രെഷരാര്‍ ജോസഫ് സക്കറിയയുടെ അഭാവത്തില്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട് അവതരിപ്പിച്ചു കമ്മിറ്റി പാസാക്കുകയും ചെയ്തു.

കലയുടെ 2020 ഭാരവാഹികളായി പ്രസിഡന്റ് ഡോ. ജെയ്‌മോള്‍ ശ്രീധര്‍ തുടരുകയും വൈസ് പ്രസിഡന്റ് ആയി ഷാജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി റോഷന്‍ പ്ലാമൂട്ടില്‍ ജോയിന്റ് സെക്രട്ടറിജെയിംസ് കുരുവിള, ട്രഷറര്‍ ആയി ജേക്കബ് ഫിലിപ്പ് എന്നിവരെ തിരഞ്ഞെടുത്തു. അതോടൊപ്പംതന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയി ജിമ്മി ചാക്കോ, ജോസ് ഢ ജോര്‍ജ്, തോമസ്ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, സണ്ണി എബ്രഹാം, പി കെ പ്രഭാകരന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഓഡിറ്റേഴ്‌സ് ആയി അലക്‌സ് ജോണ്‍, ജെയിംസ് ജോസഫിനെയും യൂത്ത് റെപ് ആയി കുരുവിളജെയിംസ് വിമന്‍സ് ഫോറം ചെയര്‍മാന്‍ ആയി ജെയ്ബി ജോര്‍ജ് തിരഞ്ഞടുത്തു.

അഡ്‌വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ ആയി ജോര്‍ജ് മാത്യുവും എക്‌സ് ഓഫിസിയോ ആയിജിന്റോ ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്നതാണ് കലയുടെ 2020 ലെ ഭാരവാഹികള്‍.

ഇലക്ഷന് ശേഷം നടന്ന ബാങ്ക്വറ്റിനോടൊപ്പം ഡോ. ജെയ്‌മോള്‍ ശ്രീധരന്‍ കലയുടെ 2020 ഓണംആഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ആണെന്ന് അറിയിച്ചു.ഇന്ത്യന്‍ റിപ്പബ് ദിനത്തിന്റെആഘോഷങ്ങളുടെ ഭാഗമായി ഡോ. ജെയിംസ് കുറിച്ചി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. തുടര്‍ന്ന് കലാപരിപാടികളോടൊപ്പം ജിന്റോ ആലപ്പാട്ടും അന്‍സു ഗീവര്ഗീസും ചേര്‍ന്ന് ജപ്പഡി അവതരിപ്പിച്ചു.

വാര്‍ത്ത: ജിന്റോ ആലപ്പാട്ട്‌

കലാ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുകലാ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Join WhatsApp News
Thomas T Oommen 2020-01-28 19:36:52
Congratulations to Dr. Jaimol, Shaji, Roshin, James, Jacob and the entire Team.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക