Image

അരിസോണ മലയാളീ എക്യുമെനിക്കല്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ശ്രദ്ധേയമായി

റോയി മണ്ണൂര്‍ Published on 29 January, 2020
അരിസോണ മലയാളീ എക്യുമെനിക്കല്‍ കൂട്ടായ്മയുടെ ക്രിസ്തുമസ്  ന്യൂ ഇയര്‍  ആഘോഷം ശ്രദ്ധേയമായി
ഫീനിക്‌സ് അരിസോണ മലയാളീ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം  ഫീനിക്‌സിലുള്ള സെന്‍ട്രല്‍ ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി . അവതാരകരായ തോമസ് അപ്പ്രേമും മാരിയറ്റ് മാത്യുവും സ്വയം സദസ്സ്യര്‍ക്കു പരിചയപെടുത്തിയതോടെ പരിപാടിക്ക് തുടക്കമായി .

റെവ.ഫാദര്‍ ജെയിംസ് നിരപ്പേലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫുഡ് കോഓര്‍ഡിനേറ്റര്‍ ശ്രീ.രാജേഷ് മാത്യു സ്വാഗത പ്രസംഗം നിര്‍വഹിച്ചു .പ്രസിഡന്റ് റെവ.ഫാദര്‍ .ഷിന്‍ടോ ഡേവിഡ് അധ്യക്ഷ പ്രസംഗത്തോടൊപ്പം പരിപാടിയുടെ ഉല്‍ഘാടനവും നടത്തി. മുഖ്യ പ്രസംഗകനായ റെവ.ഫാദര്‍ ഗീവര്ഗീസ് കൊച്ചുമ്മന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.

വിവിധ ചര്‍ച്ചുകളുടെ കരോള്‍ ഗാനങ്ങള്‍ ശ്രവണ സുന്ദരമായിരുന്നു .അവതരണ മികവുകൊണ്ട് തന്നെ എല്ലാ സ്‌കിറ്റുകളും നൃത്തങ്ങളും മനോഹരമായിരുന്നു. വിവിധ പള്ളികളില്‍ നിന്നും പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ക്ക് റെവ.ഫാദര്‍ ഷിന്‌ടോ ഡേവിഡ് ട്രോഫികള്‍ നല്‍കി ആദരിച്ചു . റെവ.ഫാദര്‍ സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ സ്‌തോത്ര കാഴ്ചയും ഉണ്ടായിരുന്നു . ട്രെഷറര്‍ ശ്രീ കുരിയന്‍ എബ്രഹാം എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി . എല്ലാ വൈദീകരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനക്കു ശേഷം മിഠായി പൊതിയുമായി ക്രിസ്തുമസ് പപ്പാ എത്തിയതോടെ കുട്ടികള്‍ ആഘോഷ തിമിര്‍പ്പിലായി.

സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും ഭക്ഷണ പൊതികളും വിതരണം ചെയ്തതോടെ അരിസോണ മലയാളീ എക്യുമെനിക്കല്‍ കൂട്ടായ്മ അണിയിച്ചൊരുക്കിയ ക്രിസ്തുമസ്സ്  ആഘോഷം സമ്പന്നമായി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക