Image

റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി, സംസ്കാരം ശനിയാഴ്ച ഫ്‌ളോറിഡയില്‍

Published on 29 January, 2020
റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി, സംസ്കാരം ശനിയാഴ്ച ഫ്‌ളോറിഡയില്‍
ഫ്‌ളോറിഡ: ഐപിസി മദ്ധ്യപ്രദേശ് സ്‌റ്റേറ്റ് പ്രസിഡന്റും ന്യൂയോര്‍ക്ക് ഗെയിറ്റ് വേ വേള്‍ഡ് ക്രിസ്ത്യന്‍ സെന്റര്‍ സീനിയര്‍ പാസ്റ്ററുമായ റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവും റാന്നി കൊറ്റനാട് കടിയംകുന്നില്‍ പരേതനായ കെ. റ്റി. ഫിലിപ്പിന്റെ സഹധര്‍മ്മിണിയുമായ ഏലിയാമ്മ ഫിലിപ്പ് (94) നിര്യാതയായി.

ചില വര്‍ഷങ്ങളായി വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ ശയ്യാവലംബിയായിരുന്ന മാതാവ് ഇളയ മകന്‍ പാസ്റ്റര്‍ റെജി ഫിലിപ്പിന്റെ ഫ്‌ളോറിഡയില്‍ ലേക്ക്‌ലാന്റിലെ വസതിയിലായിരുന്നു അന്ത്യം. റാന്നി വെള്ളിയറ സീയോന്‍ ഐ.പി.സി. സഭയിലെ ആദ്യകാല കുടുംബങ്ങളില്‍ ഒന്നാണ് കടിയംകന്നില്‍ ഭവനം.
 
മക്കള്‍: പാസ്റ്റര്‍ സണ്ണി ഫിലിപ്പ്, രാജന്‍ ഫിലിപ്പ്, പരേതനായ ഷാജി ഫിലിപ്പ്, പാസ്റ്റര്‍ റെജി ഫിലിപ്പ്.    മരുമക്കള്‍: മേഴ്‌സി ഫിലിപ്പ്, ജോളി ഫിലിപ്പ്, ജെസ്സി ഫിലിപ്പ്.

പൊതുദര്‍ശനം 31 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതലും സംസ്കാര ശുശ്രുഷകള്‍ ശനിയാഴ്ച രാവിലെ 9 മുതലും ലേക്ക്‌ലാന്റ് എബനേസര്‍ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാ മന്ദിത്തില്‍ (IPC Ebenezar 5935 tSrickland Ave, Lakeland. FL 33812) ആരംഭിക്കും.

വാര്‍ത്ത : നിബു വെള്ളവന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക