Image

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക്‌ (മങ്ക) പുതിയ നേതൃത്യം

ജോയിച്ചന്‍ പുതുക്കുളം Published on 29 January, 2020
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക്‌ (മങ്ക) പുതിയ നേതൃത്യം
കാലിഫോര്‍ണിയ : സാന്‍ഫ്രാന്‍സിക്‌സോ ബേ ഏരിയയിലെ മലയാളീകളുടെ കൂട്ടായ്മ ആയ മങ്കക്ക് ,  പ്രസിഡന്റ്  ശ്രീജിത്ത് കറുത്തൊടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍വന്നു . കഴിഞ്ഞ 6 വര്‍ഷത്തോളമായി മങ്കയുടെ ബോര്‍ഡില്‍ വിവിധസ്ഥാനങ്ങള്‍ വഹിച്ചുകഴിവും പ്രവീണ്ണ്യവും തെളിയിച്ചിട്ടുള്ള ആളാണ് പ്രസിഡന്റായി നിയമിതനായ ശ്രീജിത്ത്.

വൈസ് പ്രസിഡന്റ് റീനു ചെറിയാന്‍ , സെക്രട്ടറി ജാക്‌സണ്‍ പൂയപ്പടം, ട്രെഷറര്‍ നൗഫല്‍ കപ്പച്ചാലി, ജോയിന്റ് സെക്രട്ടറി ഷെമി ദീപക് തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആണ്.

മങ്കയുടെ മുന്‍ പ്രസിഡന്റ് സജന്‍മൂലപ്ലാക്കല്‍ , മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ടോജോ തോമസ്, മുന്‍ ട്രെഷറര്‍  ലിജു ജോണ്‍, മുന്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ്, ബോര്‍ഡ് മെംബേര്‍സ് ആയ ബിജു പുളിക്കല്‍, ബിനു ബാലകൃഷ്ണന്‍, ലത രവിശങ്കര്‍,  അശോക് മാത്യു ,  സിനോയ് ജോസഫ് എന്നിവരോടൊപ്പം പുതുമുഖങ്ങളായ ബിജു മുണ്ടമറ്റം ,  ജന ശ്രീനിവാസന്‍ , ലിജാഷോം , ടോംചാര്‍ളി, ബിജേഷ് പുരുഷന്‍ , ഓഡിറ്റര്‍ ലെബോണ്‍ കല്ലറക്കല്‍ തുടങ്ങിയവന്‍ നേതൃത്യനിര പുതിയബോര്‍ഡിന്‍റെ പ്രേവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍പിടിക്കും.

പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി ജോസ് മാമ്പള്ളി ചുമതലയേറ്റു. മുന്‍ പ്രസിഡന്റ്മാരായ സാജു ജോസഫ്, ബെന്‍സി അലക്‌സ് മാത്യു , സുന്ദര്‍റാം, പ്രസിഡന്റ് ശ്രീജിത്ത ്എന്നിവര്‍ ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് ആണ്.

വിവിധങ്ങളായ പരിപാടികള്‍ ആണ് പുതിയ ബോര്‍ഡ് പ്ലാന്‍ചെയ്തു വരുന്നത്. മങ്ക ചില്‍ഡ്രണ്‍സ്‌ ഡേ ഫെബ്രുവരി 22 നു , ഫ്രീമോണ്ടില്‍ ഉള്ള Our Lady of Gudalupe School ല്‍ വെച്ചുനടക്കും.  മങ്ക ഡാന്‍സ് ഫെസ്റ്റ് 2020 ഏപ്രില്‍ 4th നു , San Jose Evergreen Collage Theater   ല്‍ വെച്ചു നടത്തപെടുന്നതാണ് .  കൂടുതല്‍വിവരങ്ങള്‍ക്ക് www.mancaonline.org  സന്ദര്‍ശിക്കുക 
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക്‌ (മങ്ക) പുതിയ നേതൃത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക