Image

മല്ലപ്പള്ളി സംഗമത്തിന്റെ പുതുവത്സര കുടുംബ സംഗമം ഫെബ്രുവരി 8 ന്

ജീമോന്‍ റാന്നി Published on 30 January, 2020
മല്ലപ്പള്ളി സംഗമത്തിന്റെ പുതുവത്സര കുടുംബ സംഗമം ഫെബ്രുവരി 8 ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ മല്ലപ്പള്ളി താലൂക്കില്‍ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ  മല്ലപ്പള്ളി സംഗമത്തിന്റെ  പുതുവത്സരാഘോഷവും കുടുംബസംഗമവും ഫെബ്രുവരി 8 ന് ശനിയാഴ്ച 11 മണിക്ക് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

സ്റ്റാഫോര്‍ഡിലുള്ള മീഡിയ ഹൗസില്‍ ( 445, FM1092,  Suit 500D, Stafford) വച്ച് നടത്തപെടുന്ന സംഗമത്തില്‍ ഹൂസ്റ്റണിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്.

പ്രസ്തുത ആഘോഷ പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നുവെന്ന്  പ്രസിഡണ്ട് ചാക്കോ നൈനാന്‍,സെക്രട്ടറി റെസ്‌ലി മാത്യു, 
ട്രഷറര്‍ സെന്നി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ചാക്കോ നൈനാന്‍  832 661 7555

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മല്ലപ്പള്ളി സംഗമത്തിന്റെ പുതുവത്സര കുടുംബ സംഗമം ഫെബ്രുവരി 8 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക