Image

ഗ്രന്ഥപ്പുര കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 30 January, 2020
ഗ്രന്ഥപ്പുര കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദ: ജിദ്ദയിലെ സാഹിത്യ കൂട്ടായ്മയായ ഗ്രന്ഥപുര ജിദ്ദാ മലയാളികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നെല്ലിയിലെ നീര്‍ നായ്ക്കള്‍ എന്ന കഥക്ക് അന്‍ഫല്‍ മൂവാറ്റുപുഴ ഒന്നാം സ്ഥാനവും മരുഭൂമിയിലെ മീസാന്‍ കല്ലുകള്‍ എന്ന കഥയ്ക്ക് റജീന നൗഷാദ് രണ്ടാംസ്ഥാനവും ഒറ്റമരപ്പെയ്ത്ത് എന്ന കഥയ്ക്ക് ഷഫീഖ് ഇസ്സുദ്ദീന്‍ മൂന്നാംസ്ഥാനവും നേടിയതായി സംഘാടകര്‍ അറിയിച്ചു.

ഗ്രന്ഥപുരയുടെ ഒഫിഷ്യല്‍ കമ്മറ്റി നിശ്ചയിച്ച വിധികര്‍ത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്.

ജിദ്ദയില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയായ അന്‍ഫലിന്റെ ആദ്യ കഥയാണ് സമ്മാനാര്‍ഹമായത്.

മലപ്പുറം ജില്ലയിലെ ആനക്കയം സ്വദേശിയായ റജീന നൗഷാദ്, തനിമ കവിത മത്സരത്തിലും സമീക്ഷ ചെറുകഥാ മത്സരത്തിലും ഗ്രന്ഥപ്പുര 2018 കഥമത്സരത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്

ബ്ലോഗറും, സോഷ്യല്‍ മീഡിയയില്‍ സഞ്ചാര അനുഭവങ്ങളും പ്രവാസ കുറിപ്പുകളും എഴുതാറുള്ള ഷഫീഖ് മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയാണ്.

വിജയികള്‍ക്കുള്ള ഉപഹാരം ഫെബ്രുവരി 14 ന് (വെള്ളി) ജിദ്ദയില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഗ്രന്ഥപുര ഭാരവാഹികളായ ഷാജു അത്താണിക്കല്‍, ഫൈസു മമ്പാട് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക