Image

കിറുകൃത്യം;: ജാമിയ വെടിവയ്പ്പില്‍ പ്രിതിഷേധവുമായി ലിജോ ജോസ് പെല്ലിശ്ശേരി

Published on 30 January, 2020
കിറുകൃത്യം;: ജാമിയ വെടിവയ്പ്പില്‍ പ്രിതിഷേധവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ പ്രതിഷേധവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തിയായിരുന്നു ലിജോയുടെ പ്രതികരണം. സര്‍വ്വകലാശാലയില്‍ വെടിവെയ്പ് നടത്തിയ യുവാവിന്റെ ഫോട്ടോയും ലിജോ പങ്കുവച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമണം. വെടിവയ്പ്പില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി ഷബാദിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടതെന്ന് ആക്രോശിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. വെടിവച്ച ആളിനെ പോലീസ് പിടികൂടി. ഇയാള്‍ വെടിയുതിര്‍ക്കുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക