Image

ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ?; സുരാജിന് ആരാധകന്‍ കൊടുത്ത രസകരമായ പണി

Published on 30 January, 2020
 ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ?; സുരാജിന് ആരാധകന്‍ കൊടുത്ത രസകരമായ പണി
തിരക്കുകള്‍ക്കിടയിലും ആരാധകരുമായി സംവിദിക്കാന്‍ സമയം കണ്ടെത്തുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. അങ്ങനെയൊരു ആരാധകന്‍ സുരാജിനെ പറ്റിച്ചിട്ടുമുണ്ട്. ആ അനുഭവം ഓര്‍ത്തെടുക്കുകയാണ് സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍. 

പാലക്കാട് ഒരു ഹോട്ടലില്‍ ഞാന്‍ താമസിക്കുമ്പോഴാണ് സംഭവം. ദിവസേന എന്നെ കാണാന്‍ ഒട്ടേറെ ആരാധകര്‍ അവിടെ വരുകയും ഒപ്പം ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യും. അങ്ങനെയൊരു ദിവസം എന്റെ കഥാപാത്രത്തിന്റെ ഫോട്ടോയൊക്കെ വരച്ച് ഒരാള്‍ റിസപ്ഷനില്‍ ഏല്‍പ്പിച്ചു. ഞാന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ കയ്യില്‍ കൊടുക്കണമെന്ന് പറഞ്ഞു. വിരോധമില്ലെങ്കില്‍ ഒന്ന് കാണാന്‍ അവസരം തരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അങ്ങനെ അയാള്‍ വരച്ച ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ ഫോട്ടോകള്‍ കണ്ട് ഞാന്‍ അയാളെ വിളിപ്പിച്ചു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം എന്നോട് ഒരു ഫോട്ടോ എടുക്കുമോ എന്ന് ചോദിച്ചു. സെല്‍ഫിയെടുക്കാനാവും എന്ന് കരുതി ഫോട്ടോ എടുക്കാനൊരുങ്ങിയ എന്നോട് അയാള്‍ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി. എനിക്കൊപ്പം നിന്ന് അയാള്‍ക്ക് ഫോട്ടോ എടുക്കണ്ട. അയാളുടെ ഒരു ഫോട്ടോ ഞാന്‍ എടുത്ത് കൊടുത്താ മതി.

ഈ ഫോട്ടോ എടുത്തത് സുരാജ് വെഞ്ഞാറമൂട് എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം, ആഗ്രഹപ്രകാരം ഞാന്‍ ഫോട്ടോ എടുത്തുകൊടുത്തു' സുരാജ് പറഞ്ഞു. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകന്‍ തന്ന രസകരമായ പണി താനേറെ ആസ്വദിച്ചുവെന്നും സുരാജ് പറയുന്നു






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക