Image

'ആഡ് രംഗി രേ'യ്ക്കുള്ള കാത്തിരിപ്പ്; അക്ഷയ് കുമാറും ധനുഷും സാറ അലിഖാനും ഒന്നിക്കുന്നു

Published on 31 January, 2020
'ആഡ് രംഗി രേ'യ്ക്കുള്ള കാത്തിരിപ്പ്; അക്ഷയ് കുമാറും ധനുഷും സാറ അലിഖാനും ഒന്നിക്കുന്നു

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നടി സാറ അലിഖാന്‍. ലൗ ആജ് കല്‍ എന്ന ചിത്രത്തിനു ശേഷം സാറ നായികയായി പുതിയ ചിത്രം എത്തുകയാണ്. അക്ഷയ് കുമാര്‍, ധനുഷ് എന്നിവര്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്.


ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ നടിയുടെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയുണ്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമായ ആഡ് രംഗി രേ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാന്‍ പോവുന്നത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ധനുഷ് വീണ്ടും ബോളിവുഡില്‍ എത്തുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം ചിത്രത്തില്‍ അക്ഷയ് കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹിമാന്‍ഷു ശര്‍മയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എആര്‍ റഹ്മാന്റേതാണ് സംഗീതം. ധനുഷ്-ആനന്ദ് എല്‍ റായ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നടി സാറ അലിഖാന്‍. ലൗ ആജ് കല്‍ എന്ന ചിത്രത്തിനു ശേഷം സാറ നായികയായി പുതിയ ചിത്രം എത്തുകയാണ്. അക്ഷയ് കുമാര്‍, ധനുഷ് എന്നിവര്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്.


ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ നടിയുടെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയുണ്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമായ ആഡ് രംഗി രേ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാന്‍ പോവുന്നത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ധനുഷ് വീണ്ടും ബോളിവുഡില്‍ എത്തുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം ചിത്രത്തില്‍ അക്ഷയ് കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹിമാന്‍ഷു ശര്‍മയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എആര്‍ റഹ്മാന്റേതാണ് സംഗീതം. ധനുഷ്-ആനന്ദ് എല്‍ റായ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക