Image

"മാഷേ ഒരുപാടിഷ്ടം, നീ പൊളിച്ചു" നടി ലിയോണയുടെ പോസ്റ്റിന് സംവിധായകന്റെ മറുപടി വൈറലാകുന്നു

Published on 31 January, 2020
"മാഷേ ഒരുപാടിഷ്ടം, നീ പൊളിച്ചു" നടി ലിയോണയുടെ പോസ്റ്റിന് സംവിധായകന്റെ മറുപടി വൈറലാകുന്നു

ജയസൂര്യ നായകനാകുന്ന പ്രശോഭ് വിജയന്‍ ചിത്രം അനേഷ്വണം ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തേയും ചിത്രത്തിലെ അഭിനയത്തിന് നടന്‍ ജയസൂര്യയെയും നടി ശ്രുതി രാമചന്ദ്രനെയും ലിയോണ ലിഷോയിയെയും പ്രശംസിച്ചുകൊണ്ട് പ്രശസ്ത് സിനിമാ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ , നടി ഐശ്വര്യ ലക്ഷ്മി എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായങ്ങളും ആശംസകളും പങ്കുവെച്ചിരുന്നു.


ഒരു മികച്ച ഫാമിലി ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തിന്‍്റെ റിലീസിന് മുന്നോടിയായി സംവിധായകന് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി ലിയോണ ലിഷോയ് ഇന്‍സ്റ്റാ ഗ്രാമില്‍ ഒരു ചിത്രവും അടിക്കുറിപ്പും പങ്കുവെച്ചിരുന്നു.

സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ ചിരി ഏത് പ്രതിസന്ധി ഘട്ടത്തിലും ആ മുഖത്തുണ്ടായിരുന്നു .


എല്ലാത്തിനും നന്ദി പ്രശോഭേ, നാളത്തേയ്ക്ക് ആശംസകള്‍, അതെ ഒടുവില്‍ അന്വേഷണം തീയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രം തീയേറ്ററുകളില്‍ കണ്ട ശേഷം പ്രതികരണം അറിയിക്കണമെന്നാണ് ലിയോണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഈ കുറിപ്പിന് കമന്‍്റുമായാണ് സംവിധായകന്‍ പ്രശോഭ് വിജയന്‍ രംഗത്തെത്തി.'മാഷേ ഒരുപാടിഷ്ടം, നീ പൊളിച്ചു' എന്നാണ് സംവിധായകന്‍ കമന്‍്റായി കുറിച്ചിരിക്കുന്നത്.

ലത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ലിയോണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ലില്ലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷണം. ജയസൂര്യയും ശ്രുതി രാമചന്ദ്രനും ലിയോണ ലിഷോയിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക