Image

മാര്‍കിനു നവ നേതൃത്വം: റഞ്ചി വര്‍ഗീസ് പ്രസിഡന്റ്

റോയി ചേലമലയില്‍ Published on 31 January, 2020
മാര്‍കിനു നവ നേതൃത്വം: റഞ്ചി വര്‍ഗീസ് പ്രസിഡന്റ്
ഇല്ലിനോയി സംസ്ഥാനത്തെ മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷ്ണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍(മാര്‍ക്) മിഡ് വെസ്റ്റിന്റെ 2020-21 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍കിന്റെ സ്ഥാപകനേതാവു കൂടിയായ റഞ്ചി വര്‍ഗീസ് ആണ് പുതിയ പ്രസിഡന്റ്- സഖറിയ അബ്രാഹം ചേലക്കല്‍ ആയിരിക്കും പുതിയ സെക്രട്ടറി-മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്- ജോബി ചാക്കോ കുഴിയാംപറമ്പില്‍, ജോയിന്റ് സെക്രട്ടറി-തോമസ് പതിനഞ്ചില്‍, ട്രഷറര്‍- ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍: സണ്ണി കൊട്ടുകാപ്പള്ളി,    ജറ്റല്‍ ഓര്‍ഗനൈസര്‍: സമയാ ജോര്‍ജ്, എഡൂക്കേഷ്ണല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ്: റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ ജോയിന്റ് ട്രഷറര്‍, ജറ്റല്‍ ഓര്‍ഗനൈസര്‍, രണ്ട് എഡൂക്കേഷ്ണല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ്.
യേശുദാസ് ജോര്‍ജ്, ജോസഫ് റോയി, സക്കറിയാക്കുട്ടി തോമസ്, വിജയ് വിന്‍സെന്റ്, ജോസ് കല്ലിട്ടക്കില്‍ എന്നിവരാണ് പുതിയ അഡ് വൈസറി ബോര്‍ഡ് അംഗങ്ങള്‍. ടോം കാലായില്‍(പി.ആര്‍.ഓ.), അനീഷ് ചാക്കോ(ഓഡിറ്റര്‍), ബന്‍സി ബനഡിക്ട്, സാം തുണ്ടയില്‍, ജസ്സി റിന്‍സി, ഷൈനി ഹരിദാസ്(എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍), ഡയാനാ സക്കറിയാ(സ്റ്റുഡന്റ് റെപ്രസന്റേറ്റീവ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
യേശുദാസ് ജോര്‍ജ്, ഷാജന്‍ വര്‍ഗീസ്, ജോസഫ് റോയി, അനീഷ് ചാക്കോ, സമയാ ജോര്‍ജ്, സണ്ണി കൊട്ടുകാപ്പള്ളി, ജയ്‌മോന്‍ സക്കറിയാ എന്നിവരുടെ നേതൃത്വത്തിലുള്ള നിലവിലുള്ള ഭരണ സമതിയില്‍ നിന്നും പുതിയ ഭാരവാഹികള്‍ ഫ്രെബ്രുവരി 1-ാം തീയതി ശനിയാഴ്ച നടക്കുന്ന മാര്‍ക് ഫാമിലി നൈറ്റില്‍ വച്ച് സ്ഥാനം ഏറ്റെടുക്കും. മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്്‌നാനായ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മണിക്ക് ഫാമിലി നൈറ്റഅ പരിപാടികള്‍ ആരംഭിക്കും. അമിതാ ഹെല്‍ത്ത് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററിന്റെ പ്രസിഡന്റ് യൊലാണ്ട വില്‍സണ്‍- സ്‌ററബ്‌സ് പരിപാടി ഉദ്ഘാടനം ചെയ്യും. ചിക്കാഗോ മെതോഡിസ്റ്റ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററും സി.ഇ.ഓ.യുമായ ജോസഫ് ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോയിലെ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് കെവിന്‍ ഓലിക്കന്‍, ഇല്ലിനോയി നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ആനി അബ്രാഹം എന്നിവര്‍ ആശംസ അര്‍പ്പിക്കും. ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ അധികം റസ്പിറേറ്ററി തെറാപ്പിസ്റ്റുകളുള്ള കുടുംബങ്ങളെ തദവസരത്തില്‍ ആദരിക്കുന്നതാണ്. വിജയന്‍ വിന്‍സെന്റ് ഈ പരിപാടി ക്രമീകരിക്കും.

മാര്‍ക് കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാപരിപാടികള്‍ തുടര്‍ന്ന് അവതരിപ്പിക്കും. രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ പരിപാടികള്‍ക്ക് സമയാ ജോര്‍ജ് നേതൃത്വം നല്‍കും. മാര്‍ക് പിക്‌നിക്കിലെ സ്‌പോര്‍ട്‌സ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ തദവസരത്തില്‍ വിതരണം ചെയ്യുന്നതാണ്.

എല്ലാ റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളും കുടുംബസമേതം എത്തി, മാര്‍കിന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് ഒരു വന്‍വിജയം ആക്കിതീര്‍ക്കണമെന്ന് പ്രസിഡന്റ്  യേശുദാസ് ജോര്‍ജ്, നിയുക്ത പ്രസിഡന്റ് റഞ്ചി വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.
ജോസഫ് റോയി, സെക്രട്ടറി- MARC

Join WhatsApp News
vaayanakkaran 2020-01-31 20:10:57
മാർക്ക് (മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടി) എന്ന സംഘടന ന്യൂ യോർക്കിൽ നിലവിൽ വന്നീട്ട് 20 വർഷത്തിൽ കൂടുതൽ ആയി. ചിക്കാഗോയിലെ റെസ്പിറേറ്റർ തെറാപ്പി സംഘടന നിലവിൽ വന്നീട്ട് അധികം ആയിട്ടില്ലാത്തതിനാൽ ദയവായി മാർക്ക് എന്ന പേര് ഉപയോഗിക്കാതിരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക