Image

മുടിയുടെ ആരോഗ്യത്തിന് ഇളനീര്‍

Published on 31 January, 2020
മുടിയുടെ ആരോഗ്യത്തിന് ഇളനീര്‍
മുടിയുടെ ആരോഗ്യസംരക്ഷണത്തിനും ഇളനീര്‍ ഗുണപ്രദം. മുടികൊഴിച്ചില്‍ കുറയ്ക്കുന്നു. മുടി പൊട്ടുന്നതു തടയുന്നു. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുടിവളര്‍ച്ച മെച്ചപ്പെടുത്തുന്നു. ഇളനീരിലുളള വിറ്റാമിന്‍ കെ, ഇരുന്പ് എന്നീ പോഷകങ്ങള്‍ മുടിയുടെ തിളക്കവും മൃദുലതയും മെച്ചപ്പെടുത്തുന്നു.

പ്രഭാതങ്ങളില്‍ പതിവായി ഇളനീര്‍ കുടിക്കുന്നത് അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവ കുറയ്ക്കുന്നതിനും ഗുണപ്രദം. ഇളനീരില്‍ കാല്‍സ്യം ധാരാളമുണ്ട്. ഇത് എല്ലുകളുടെയും പേശികളുടെയും കോശസമൂഹങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകം

ഇളനീരിലെ മിക്ക പോഷകങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളാണ്. ഇവ കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. ചര്‍മത്തിനു നാശമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ നീക്കുന്നു.രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വിവിധതരം സ്ട്രസുകളുടെ(മാനസികസമ്മര്‍ദം) ഫലമായും ചര്‍മകോശങ്ങളില്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നു. വൈകാരികസമ്മര്‍ദം നേരിടുന്‌പോള്‍ ചര്‍മത്തിലേക്കുളള രക്തസഞ്ചാരം കുറയുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു. ഇളനിരിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ക്ക് ഇത്തരം ഫ്രീ റാഡിക്കലുകളെ നീക്കാനുളള ശേഷിയുണ്ട്. ആന്‍റി ഓക്‌സിഡന്‍റുകള്‍ കൈകാലുകളില്‍ നീരുണ്ടാകുന്നതു തടയുന്നു. ശരീരത്തില്‍ നിന്നു വിഷമാലിന്യങ്ങള്‍ നീക്കുന്നതിനും സഹായകം. ആന്‍റി ബയോട്ടിക്, സള്‍ഫ മരുന്നുകളുടെ വിഷസ്വഭാവം തരണം ചെയ്യുന്നതിനും സഹായകം. രോഗങ്ങള്‍ക്കു ചികിത്സ തേടുന്നവര്‍ ഇളനീര്‍ ശീലമാക്കുന്നത് ഉത്തമം.  കരിക്കിന്‍വെളളത്തിലുളള വിറ്റാമിന്‍ ബിയുടെ വകഭേദങ്ങളായ റൈബോഫ്‌ലാവിന്‍, ത!യമിന്‍, പാന്‍റോതെനിക് ആസിഡ്  എന്നിവ മാനസിക സര്‍ദം, അമിതമായ ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവ കുറയ്ക്കുന്നതിനു ഫലപ്രദം.
 
പതിവായി ഇളനീര്‍ കുടിക്കുന്നത് ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും ആരോഗ്യത്തിനു സഹായകം. അത് അണുബാധകളില്‍ നിന്നു സംരക്ഷണം നല്കുന്നു. ഗര്‍ഭിണികളുടെ നെഞ്ചെരിച്ചിലും അസിഡിറ്റിയും കുറയ്ക്കുന്നതിനു സഹായകം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക