Image

ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കി

Published on 31 January, 2020
ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കി
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. 621 എംഇപിമാര്‍ കരാറിനെ പിന്തുണച്ചപ്പോള്‍ 49 പേര്‍ മാത്രമാണ് എതിര്‍ത്തത്.

വോട്ടെടുപ്പിനു മുന്പു നടന്ന ചര്‍ച്ച വികാരഭരിതവുമായി. നിഗല്‍ ഫാരാജിനെപ്പോലുള്ള യൂറോ വിരുദ്ധര്‍ കടുത്ത പ്രയോഗങ്ങളുമായി കത്തിക്കയറാന്‍ ശ്രമിച്ചെങ്കിലും യൂണിയനില്‍ തിരിച്ചെത്താന്‍ എന്നെങ്കിലും സാധിക്കുമെന്ന പ്രതീക്ഷയുമായാണ് പല ബ്രിട്ടീഷ് എംഇപിമാരും പ്രസംഗം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി 11 നു യുകെയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിക്കും. തുടര്‍ന്നു ഈ വര്‍ഷം അവസാനം വരെ ട്രാന്‍സിഷന്‍ സമയം.

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയം നേരത്തെ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക