Image

കുഞ്ഞുമാലാഖയ്ക്കൊപ്പം ദിവ്യ ഉണ്ണിയും കുടുംബവും

Published on 31 January, 2020
കുഞ്ഞുമാലാഖയ്ക്കൊപ്പം ദിവ്യ ഉണ്ണിയും കുടുംബവും
കുഞ്ഞുമാലാഖയ്ക്കൊപ്പം ദിവ്യ ഉണ്ണിയും കുടുംബവും. കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യക്കൊപ്പം ഭര്‍ത്താവ് അരുണും മക്കളായ അര്‍ജുനും മീനാക്ഷിയും നില്‍ക്കുന്ന ചിത്രമാണ് ദിവ്യ ഉണ്ണി തന്റെ പേജില്‍ പങ്ക്വെച്ചത്.

ജനുവരി 14 നാണ് ദിവ്യക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് താനൊരു കുഞ്ഞിന് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ദിവ്യ ഉണ്ണി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

2017 ല്‍ ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുള്ള വിവാഹം ബന്ധം വേര്‍പെടുത്തുന്നത്. പിന്നീട് 2018 ല്‍ ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യ ഉണ്ണി അമേരിക്കയില്‍ എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നാണ് ഇവരുടെ പേര്. രണ്ട് മക്കളും ദിവ്യയുടെ ഒപ്പമാണ്. 

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി. സിനിമയില്‍ നിന്ന് മാറിയെങ്കിലും നൃത്തങ്ങളുമായി മുന്നോട്ട് പേയിക്കൊണ്ടേ ഇരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ നടന്ന ചില പ്രതിസന്ധികളെ നേരിട്ട് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക