Image

ചെങ്ങന്നൂര്‍ ഫെസ്റ്റ്: വിശപ്പുരഹിത ചെങ്ങന്നൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Published on 31 January, 2020
ചെങ്ങന്നൂര്‍ ഫെസ്റ്റ്: വിശപ്പുരഹിത ചെങ്ങന്നൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഫെസ്റ്റിന്റെ "വിശപ്പുരഹിത ചെങ്ങന്നൂര്‍' പദ്ധതി മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജവകാരുണ്യവഴിയില്‍ ചെങ്ങന്നൂര്‍ ഫെസ്റ്റിന്റെ ഈ സംരംഭം പുത്തന്‍ ചുവടുവെയ്പാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കടത്തിണ്ണയില്‍ ഉറങ്ങുന്നവര്‍ക്കുള്‍പ്പടെ പദ്ധതിയുടെ ഭാഗമായി ഭക്ഷണമെത്തിക്കും.

പത്മപുരസ്കാര ജേതാക്കളുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകളും ശ്രീധരന്‍പിള്ള സമ്മാനിച്ചു. സംഗീതജ്ഞ ജയകല സനല്‍കുമാര്‍, മാതൃഭൂമി ലേഖകന്‍ കെ. രംഗനാഥ് കൃഷ്ണ, ഡോ. റജ്‌നോള്‍ഡ് വര്‍ഗീസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായവര്‍. മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ.കെ. രാമചന്ദ്രന്‍ നായര്‍ അവാര്‍ഡ് ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപണിക്കര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ചെങ്ങന്നൂര്‍ ഫെസ്റ്റ് ചെയര്‍മാന്‍ പി.എം. തോമസ് അധ്യക്ഷനായിരുന്നു. സജി ചെറിയാന്‍ എം.എല്‍എ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.പി തോമസ് കുതിരവട്ടം, നഗരസഭാ ചെയര്‍മാന്‍ കെ. ഷിബു രാജന്‍, കൗണ്‍സിലര്‍ പി.ആര്‍. പ്രദീപ് കുമാര്‍, ഹോപ് ഫൗണ്ടേഷന്‍ സി.ഇ.ഒ ഡോ. ഫിലിപ്പ് ജോര്‍ജ്, ബിജെ.പി ജില്ലാ അധ്യക്ഷന്‍ എം.വി ഗോപകുമാര്‍, പാണ്ടനാട് രാധാകൃഷ്ണന്‍, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചെങ്ങന്നൂര്‍ ഫെസ്റ്റ്: വിശപ്പുരഹിത ചെങ്ങന്നൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക