Image

ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ പ്രതിനിധികള്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

ജോര്‍ജ് പണിക്കര്‍ Published on 01 February, 2020
ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ പ്രതിനിധികള്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുത്തു.
ചിക്കാഗോ: ഇന്ത്യയുടെ 71-ാംമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ചിക്കാഗോ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു. രാവിലെ 10 മണിയോടെ കൗണ്‍സില്‍ ജനറല്‍ ഹോ.സുധാകര്‍ ദലീല ഇന്‍ഡ്്യന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു. ഇന്ത്യന്‍ പ്രസിഡന്റിന്റെ ആശംസകള്‍ ഹോ.കൗണ്‍സില്‍ ജനറല്‍ തുടര്‍ന്നു വായിക്കുകയുണ്ടായി. വികസനരംഗങ്ങളില്‍ ഇന്‍ഡ്യ കൈവരിച്ച നേട്ടങ്ങളെപ്പറ്റിയുള്ള ഒരു അവലോകനമായിരുന്നു ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശം.

ദേശഭക്തി ഗാനങ്ങളും, ഇന്‍ഡ്യയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നാട്യകലകളുടെയും നൃത്തനൃത്യങ്ങളും തുടര്‍ന്നു നടന്നു. കേരളത്തെ പ്രതിനിധീകരിച്ചു വന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രത്യേകം പ്രതിനിധികളായി പങ്കെടുത്ത ജോര്‍ജ് പണിക്കര്‍(പ്രസിഡന്റ്), ജോയി പീറ്റര്‍ ഇണ്ടിക്കുഴി(ട്രഷറാര്‍), സിബു മാത്യു കുളങ്ങര(ജോയിന്റ് സെക്രട്ടറി), പ്രവീണ്‍ തോമസ് (ഫൊക്കാന ജോയിന്റ് ട്രഷറാര്‍) എന്നിവര്‍ക്ക് കൗണ്‍സില്‍ ജനറല്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഏകദേശം 300 ലധികം ഇന്ത്യക്കാര്‍ പങ്കെടുത്ത റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് ഉന്നതനിലവാരത്തിലുള്ള സദ്യയും ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും കൗണ്‍സില്‍ ജനറല്‍ നന്ദി രേഖപ്പെടുത്തി.


ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ പ്രതിനിധികള്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക