Image

സാധക മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന 'സിംഗ് ഹല്ലേലുയ്യ 2020 ' പ്രോഗ്രാം ഏപ്രില്‍ നാലിന്

ജിനേഷ് തമ്പി Published on 01 February, 2020
സാധക മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന 'സിംഗ് ഹല്ലേലുയ്യ 2020 ' പ്രോഗ്രാം  ഏപ്രില്‍ നാലിന്
ന്യൂജേഴ്‌സി :  പ്രശസ്ത  സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത സായാഹ്‌ന പരിപാടി   'സിങ് ഹല്ലേലുയ്യ 2020 '  ഏപ്രില്‍ നാലാം തീയതി  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്  റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറും

ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടു കൂടി സാധക ഡയറക്ടര്‍ ശ്രി കെ ഐ അലക്‌സാണ്ടര്‍ നയിക്കുന്ന ഈ ക്രിസ്ത്യന്‍ സംഗീത സായാഹ്‌ന നിശയില്‍ സാധകയുടെ  ഭാവി വാഗ്ദാനങ്ങളായ കുരുന്നുപ്രതിഭകളും മറ്റു കൊയര്‍ ഗ്രൂപ്പുകളും  ശ്രുതിമധുരമായ ക്രിസ്ത്യന്‍ ഭക്തി ഗാനാപനങ്ങള്‍ക്കു  നേതൃത്വം കൊടുക്കും

 ജനശ്രദ്ധയാകര്‍ഷിച്ച നിരവധി സംഗീത ആല്‍ബങ്ങളും, സ്‌റ്റേജ് പ്രോഗ്രാമുകളും  അവതരിപ്പിച്ചിട്ടുള്ള സാധകയുടെ ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ  തനതായ ശൈലിയിലൂടെ   സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ   ഗായക പ്രതിഭയാണ്.  മലയാള സിനിമാ പിന്നണി ഗാനരംഗത്തും തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് ഈ അനുഗ്രഹീത കലാകാരന്‍

ദൈവദത്തമായ സംഗീതവാസനയാല്‍ സമ്പന്നമായ ഗായകരുടെ ഇമ്പമേറിയ വരികള്‍ , വേദനിക്കുന്നവര്‍ക്കു ആശ്വാസവും, കാരുണ്യവും നല്കുന്നതിന് വഴിയൊരുക്കുന്നതിനു കൂടിയാണ്  സിങ് ഹല്ലേലുയ്യ 2020  പരിപാടി ക്രമീകരിച്ചിരിക്കുന്നത് .
 കിഡ്‌നി സംബന്ധമായ രോഗബാധിതരേയും, ഡയാലിസിസ് രോഗികളേയും സഹായിക്കുന്നതിനുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ലക്ഷ്യമിട്ടാണ്   സാധക മ്യൂസിക് ബാന്‍ഡ്  ഈ  പ്രോഗ്രാം അവതരിപ്പിക്കുന്നത്

സാധകയുടെ അഭ്യുദയകാംഷിയായ  റവ ഫാദര്‍ ഡേവിസ് ചിറമേല്‍ വിഭാവനം ചെയ്ത  കാരുണ്യസ്പര്‍ശം  എന്ന പദ്ധതിയുടെ ഭാഗവാക്കാകാന്‍ കൂടിയാണ്  സാധക മ്യൂസിക് ബാന്‍ഡ്  ഈ പരിപാടി സംഘടിപ്പിക്കുന്നത്  

'സിങ് ഹല്ലേലുയ്യ 2020 ' സംഗീത പരിപാടിയുടെ വിജയത്തിന് വേണ്ടി െ്രെടസ്‌റ്റേറ്റ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിച്ചു വരുന്നതായി സംഘാടകര്‍  അറിയിച്ചു  

ശ്രീ ജെ മാത്യൂസിന്റെ അധ്യക്ഷതയില്‍   വെസ്റ്റ് ചെസ്റ്ററിലുള്ള ആഡ്‌സലില്‍    സംഘടിപിച്ച  പ്രവര്‍ത്തനോത്ഘാടന യോഗത്തില്‍  റവ : ഫാ  വര്‍ഗീസ് ഈശോ മാത്യു,  ശ്രീ ജോണ്‍ മാത്യു (റോക്‌ലാന്‍ഡ് ), ഷിബു വര്‍ഗീസ് (ന്യൂജേഴ്‌സി) , ജോര്‍ജി സാമുവല്‍ (ന്യൂജേഴ്‌സി), ഗുരുകുലം മലയാളം സ്‌കൂളില്‍ നിന്നും  പുരുഷോത്തമന്‍ പണിക്കര്‍,   ഫിലിപ്പ് വേമ്പനില്‍ , സോണിയ തോമസ്  എന്നിവരോടൊപ്പം റിച്ചി ഉമ്മന്‍ , മാര്‍ട്ടിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു,  ഈ യോഗത്തില്‍  സിങ് ഹല്ലേലുയ്യ 2020 പരിപാടിയുടെ വിജയത്തിനായുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും  പരിപാടിയുടെ വിജയത്തിനായി
ഉദാരമനസ്‌കരില്‍ നിന്നും സഹായഹസ്തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതിനും  തീരുമാനമായി

എട്ടു വര്‍ഷമായി െ്രെടസ്‌റ്റേറ്റ് മേഖലയില്‍ (ഫിലാഡല്‍ഫിയ  , ന്യൂജേഴ്‌സി, ന്യൂയോര്‍ക്) സംഗീതാസ്വാദകര്‍ക്കു   ശുദ്ധ സംഗീത ത്തിന്റെയും, ലളിത സംഗീതത്തിന്റെയും  മാസ്മരിക ലോകത്തിലേക്കുള്ള പുത്തന്‍ കവാടങ്ങള്‍ തുറന്നു കൊടുത്ത സാധക മ്യൂസിക് അക്കാദമിയുടെ സംഗീതയാത്രയില്‍ മറ്റൊരു പൊന്‍ തൂവല്‍  കൂടിയായിരിക്കും  'സിങ് ഹല്ലേലുയ്യ 2020 ' പ്രോഗ്രാം എന്ന് ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു

 പരമ്പരാഗത ഭാരതീയ സംഗീത പൈതൃകത്തെ  പറ്റിയുള്ള ജ്ഞാനവും   മാതൃഭാഷയായ മലയാളത്തെ കുറിച്ചുള്ള  അറിവും  സംഗീതത്തിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന  വലിയ കര്‍ത്തവ്യം  സാധക മ്യൂസിക്  നിറവേറ്റുന്നതില്‍ വലിയ  സന്തോഷവും, അഭിമാനവും ഉണ്ടെന്നും  സാധക ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ ചൂണ്ടി കാട്ടി

തങ്ങളുടെ എട്ടു വര്‍ഷത്തെ ജൈത്രയാത്രയില്‍ സാധക ആദരിച്ച പ്രമുഖരില്‍ ശ്രീ പണ്ഡിറ്റ് രമേശ് നാരായണ്‍ , ശ്രീ പി  ഉണ്ണി കൃഷ്ണന്‍  , പ്രശസ്ത പിന്നണി ഗായകരായ മധുശ്രീ നാരായണ്‍, കെ എസ് ഹരിശങ്കര്‍  എന്നിവര്‍ ഉള്‍പ്പെടുന്നു

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം  മാതൃരാജ്യമായ ഭാരതം  വിറങ്ങലിച്ചു നിന്ന അവസരത്തില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ സ്മരണാഞ്ജലിയില്‍ സാധക ന്യൂജേഴ്‌സിയില്‍  വിജയകരമായി സംഘടിപ്പിച്ച പ്രോഗ്രാമിന്റെ ഭാഗമായി  
സാധകയുടെ യുവ സംഗീത പ്രതിഭകള്‍  ആലപിച്ച  ദേശഭക്തിഗാനങ്ങള്‍   ഏറെ പ്രശംസ നേടിയിരുന്നു

െ്രെടസ്‌റ്റേ മേഖലയിലെ  ന്യൂജേഴ്‌സി , ന്യൂയോര്‍ക്, ജഅ  സ്‌റ്റേറ്റുകളില്‍ നിരവധി സംഗീത ക്ലാസ്സുകളും, സ്‌റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുള്ള സാധകയ്ക്കു സുമനസുകള്‍ നല്‍കി വരുന്ന എല്ലാ സഹായസഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ,  'സിങ് ഹല്ലേലുയ്യ 2020 ' പ്രോഗ്രാം വിജയിപ്പിക്കണത്തിനായി എല്ലാവരും മുന്നോട്ടു വരണമെന്നും സംഘാടകര്‍ അറിയിച്ചു  

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ കെ ഐ അലക്‌സാണ്ടര്‍ (267 632 1557)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക