Image

സേതുരാമയ്യര്‍' അഞ്ചാമത്തെ കേസ്‌ തെളിയിക്കാന്‍ ഒരുങ്ങുന്നു

Published on 01 February, 2020
സേതുരാമയ്യര്‍' അഞ്ചാമത്തെ കേസ്‌ തെളിയിക്കാന്‍ ഒരുങ്ങുന്നു

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം മേയില്‍ ആരംഭിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു യഥാര്‍ത്ഥ സംഭവമാണ് ഇത്തവണ എസ്‌ എന്‍ സ്വാമി സേതുരാമയ്യര്‍ക്കായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഉടന്‍ തന്നെ സിബിഐ വരുന്നുണ്ടെന്നാണ് സൂചന. മേയ് മാസത്തില്‍ അല്ലെങ്കില്‍ ജൂണിലോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറങ്ങിയ നാല് ഭാഗങ്ങളും വലിയ ഹിറ്റുകള്‍ ആയിരുന്നു. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമയാണ് ഈ സീരിസിലെ ആദ്യ ചിത്രം.


1988 ലാണ് ഒരു സിബിഐ ഡയറി കുറിപ്പ് റിലീസിനെത്തുന്നത്. ഈ സിനിമ സൂപ്പര്‍ ഹിറ്റായതോടെ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗമിറങ്ങി.1989 ലായിരുന്നു ജാഗ്രത തിയറ്ററുകളിലേക്ക് എത്തുന്നത്. ശേഷം 2004 ല്‍ മൂന്നാം ഭാഗമായി സേതുരാമയ്യര്‍ സിബിഐ യും 2005 ല്‍ നേരറിയാന്‍ സിബിഐ എന്ന പേരില്‍ നാലാം ഭാഗവും റിലീസിനെത്തിച്ചു. നാലിലും ഒരോ കൊലപാതകവും, അത് തെളിയിക്കാന്‍ എത്തുന്ന അന്വേഷണസംഗ തലവനായി മമ്മൂട്ടിയും എത്തി. അഞ്ചാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് എസ് എന്‍ സ്വാമി നേരത്തെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക