Image

രവി തേജ ചിത്രം ക്രാക്കിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 01 February, 2020
രവി തേജ ചിത്രം ക്രാക്കിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗോപിചന്ദ് മാലിനേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷന്‍ ചിത്രമാണ് ക്രാക്ക്. രവി തേജ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നയിക. വരളക്ഷ്മി ശരത്കുമാറും സമുദ്രകാനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മുന്‍ ചിത്രങ്ങളായ ഡോണ്‍ സീനുവും ബാലുപുവും കഴിഞ്ഞ് തേജയും മാലിനേനിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.


2017 ല്‍ തെലുങ്ക് ഭാഷയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ട ഹാസന്‍ ഈ ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്രമേഖലയില്‍ തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നടന്ന ഒന്നിലധികം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ക്രാക്ക് 2020 മെയ് 8 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും. സരസ്വതി ഫിലിംസ് ഡിവിഷന്റെ ബാനറില്‍ ബി മധു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവി തേജയുടെ അറുപത്തിയാറാമത് ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക