Image

അമലയും വിജയ്യും വിവാഹമോചിതരാകാന്‍ കാരണം ധനുഷ് ; വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ്

Published on 01 February, 2020
അമലയും വിജയ്യും വിവാഹമോചിതരാകാന്‍ കാരണം ധനുഷ് ; വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ്
അമലാ പോളും സംവിധായകന്‍ എം എല്‍ വിജയ്യും വിവാഹമോചിതരാകാനുള്ള കാരണം വെളിപ്പെടുത്തി വിജയയുടെ അച്ഛന്‍ അളകപ്പന്‍. ധനുഷ് കാരണമാണ് ഇരുവരും വിവാഹ മോചനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമിഴ് നിര്‍മ്മാതാവ് കൂടിയായ അളകപ്പന്‍ ഇക്കാര്യം പറഞ്ഞത്.

വിജയ്യുമായുള്ള വിവാഹ ശേഷം അമല അഭിനയിക്കുന്നില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിക്കുന്ന അമ്മ കണക്ക് എന്ന പടത്തില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

എന്നാല്‍ ഇതിന് മുന്‍പും അളകപ്പന്‍ ഇവര്‍ പിരിയാനുള്ള കാരണങ്ങള്‍ നിരത്തി രംഗത്ത് വന്നിട്ടുണ്ട്. അഭിനയം നിര്‍ത്താം എന്ന് പറഞ്ഞിട്ട് വാക്ക് പാലിക്കാത്തതില്‍ പല തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അഭിനയത്തോടുള്ള ഇഷ്ട്ടകൂടുതലാണ് ഇരുവരുടെയും ബന്ധം തകരാന്‍ കാരണമെന്നും ഇയാള്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ അമലയെ അഭിനയത്തില്‍ നിന്ന് വിലക്കിയിട്ടില്ല എന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. തന്റെ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ പരിശോധിച്ചാല്‍ അറിയാം താന്‍ എത്രമാത്രം സ്ത്രീകളെ ബഹുമാനിക്കുന്നുണ്ട് എന്ന കാര്യം. ഒരിക്കലും അമലയെ അഭിനയത്തില്‍ നിന്ന് വിലക്കിയിട്ടില്ല. കൂടുതല്‍ പിന്തുണച്ചിട്ടേ ഒള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാന്‍ വിടില്ല എന്ന് പറഞ്ഞ വാര്‍ത്ത തികച്ചും തെറ്റാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അത് പോയാല്‍ പോയി. വിവാഹബന്ധം എന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു. അമലയുമായുള്ള വിവാഹമോചനത്തിന് ശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം കഴിച്ചു. അമല സിനിമകളുടെ തിരക്കിലാണ്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക