Image

കുവൈത്ത് വയനാട് അസോസിയേഷന്‍ പ്രളയസഹായം വിതരണം ചെയ്തു

Published on 01 February, 2020
കുവൈത്ത് വയനാട് അസോസിയേഷന്‍ പ്രളയസഹായം വിതരണം ചെയ്തു

കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ (കെഡബ്ല്യുഎ) സ്വരൂപിച്ച രണ്ടാം ഘട്ട പ്രളയസഹായം വയനാട്ടില്‍ വിതരണം ചെയ്തു. ലഭിച്ച അപേക്ഷകളില്‍ നിന്നും നാട്ടിലുള്ള മുന്‍ ഭാരവാഹികളായ റോയ് മാത്യു, റെജി ചിറയത്ത്, സെക്രട്ടറി ജസ്റ്റിന്‍ ജോസ് എന്നിവര്‍ മുന്നിട്ടിറങ്ങി അനുയോജ്യരായ 10 കുടുംബങ്ങള്‍ക്കാണു സഹായം നല്‍കിയത്.

ജനുവരി 29നു കല്‍പറ്റ ട്രേഡന്റ് ആര്‍ക്കേഡ് ബില്‍ഡിംഗില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. കെഡബ്യുഎ സെക്രെട്ടറി ജസ്റ്റിന്‍ ജോസ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം റെജി ചിറയത്ത് , വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനും കെഡബ്യുഎ മുന്‍ പ്രസിഡന്റുമായ റോയ് മാത്യു എന്നിവര്‍ സംബന്ധിച്ചു. ടി.എല്‍. സാബു, സാമൂഹ്യപ്രവര്‍ത്തക വന്ദന ഷാജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വയനാടിന്റെ വികസനോന്മുഖ സേവന വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ സംഘടന കാര്യക്ഷമമായ് ഇടപെടല്‍ തുടരും എന്നും അതിനായ് അഹോരാത്രം പിന്തുണയ്ക്കുന്ന അഭ്യുദേയകാംക്ഷികളെയും അംഗങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതായും ജസ്റ്റിന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക