Image

240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കില്‍ എന്‍ ആര്‍ ഐ പദവി എടുത്ത് കളയുന്നത് പ്രതിഷേധര്‍ഹം. പി.എം.ഫ്

പി.പി. ചെറിയാന്‍ Published on 02 February, 2020
240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കില്‍ എന്‍ ആര്‍ ഐ പദവി എടുത്ത് കളയുന്നത്  പ്രതിഷേധര്‍ഹം. പി.എം.ഫ്
ന്യൂയോര്‍ക് : വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കില്‍ എന്‍ ആര്‍ ഐ പദവി എടുത്ത് കളയുന്ന ഇന്ത്യ ഗവണ്മെന്റിന്റെ തീരുമാനം പ്രതിഷേധര്‍ഹമാണെന്നു പ്രവാസി മലയാളി ഫെഡറേഷന്‍.

പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ധനമന്ത്രി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ഒരു രൂപ പോലും മാറ്റിവെച്ചില്ല എന്ന് മാത്രമല്ല പ്രവാസികളുടെ വരുമാനത്തിന് നികുതി ഏര്‍പെടുത്തുന്നതിന്റെ ഭാഗമാണു 240 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാത്ത പ്രവാസികളുടെ വരുമാനത്തിന് ഇപ്പോള്‍ നികുതി ഏര്‍പെടുത്തിയിരിക്കുന്നു എന്നത് വിചിത്രമായിരിക്കുന്നുവെന്നു പിഎംഫ് അഭിപ്രായപ്പെട്ടു 

മറ്റ് രാജ്യങ്ങളില്‍ സംരഭം തുടങ്ങിയാല്‍ അവിടെ നികുതി ഇല്ലങ്കില്‍ ഇവിടെ നികുതി അടക്കണം എന്ന പ്രഖ്യാപനവും പ്രവാസികളെ കൊള്ളയടിക്കുവാന്‍ വേണ്ടിയാണു. 
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. 280000 കോടി രൂപ ഖജനാവിലേക്ക് എത്തിക്കുന്ന ഈ വിഭാഗത്തോടു കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി മലയാളി ഫെഡറേഷന്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കും

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമനിധിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കണമെന്ന്പ്രവാസി മലയാളി ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കാലങ്ങളായി ആവശ്യപെടുന്നു . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാറിന്റെ ധിക്കാരപരാമായ തീരുമാനം പ്രാവാസികളോടുള്ള വെല്ലുവിളിയാണെന്ന്രക്ഷധികാരി ഡോ മോണ്‍സോണ്‍ മാവുങ്കല്‍, പി എം ഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യൂ പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് എന്‍ പി സെലിം എന്നിവര്‍് പുറത്തിറക്കിയാ പ്രസ്താവനയില്‍ പറയുന്നു .

റിപ്പോര്‍ട്ട് പി.പി. ചെറിയാന്‍ (ഗ്‌ളോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ) 
Join WhatsApp News
ജോയി മാത്യൂ 2020-02-02 11:58:01
പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ ഒരു നിർദ്ദേശവുമില്ലന്ന് ധനമന്ത്രി... Read more at: https://www.manoramanews.com/news/breaking-news/2020/02/02/no-intention-to-tax-global-income-of-nris-in-india-says-finance-minister-nirmala-sitharaman-02.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക