Image

മഞ്ജു വാര്യരുടെ ആഗ്രഹം സഫലീകരിപ്പിച്ച്‌ മമ്മൂട്ടി! ദി പ്രീസ്റ്റ് ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍!

Published on 02 February, 2020
മഞ്ജു വാര്യരുടെ ആഗ്രഹം സഫലീകരിപ്പിച്ച്‌ മമ്മൂട്ടി! ദി പ്രീസ്റ്റ് ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും മമ്മൂടടിയും ഇതാദ്യമായി ഒരുമിച്ചെത്തുകയാണ്. സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകളേറെയായെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനായില്ലെന്ന സങ്കടം മഞ്ജു വാര്യരെ അലട്ടിയിരുന്നു. അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. ദി പ്രീസ്റ്റിലൂടെ ആ മോഹം പൂവണിയുകയാണ്. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചത്. ഇരുവരേയും ഒരൊറ്റ ഫ്രെയിമില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.


ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ജോഫിന്‍ സ്വതന്ത്ര സംവിധായകനാവുകയാണ് ദി പ്രീസ്റ്റിലൂടെ. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം താനിത് വരെ അഭിനയിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഈ സിനിമയിലേക്കുള്ള അവസരം ലഭിച്ചപ്പോള്‍ മുതല്‍ താനും ആകാംക്ഷയിലാണെന്നും താരം പറഞ്ഞിരുന്നു.

അദ്ദേഹം എങ്ങനെയായിരിക്കും അഭിനയിക്കുന്നത്, അദ്ദേഹത്തിനൊപ്പമുള്ള സ്‌ക്രീന്‍ സ്‌പേസ് എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രം കൂടി പുറത്തുവന്നപ്പോള്‍ ആരാധകരുടെ ആകാംക്ഷയും ഇരട്ടിച്ചിരിക്കുകയാണ്. ലൊക്കേഷന്‍ ചിത്രം പൊളിയാണെന്നുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക