Image

മരക്കാര്‍ : "സാങ്കേതികമായി ഈ രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച്‌ ഏറ്റവും മികച്ച ചിത്രം.." വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

Published on 02 February, 2020
മരക്കാര്‍ : "സാങ്കേതികമായി ഈ രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച്‌ ഏറ്റവും മികച്ച ചിത്രം.." വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

എനിക്ക് മനസ്സുകൊണ്ട് തുറന്നു പറയാന്‍ പറ്റും
Technically The most perfect film ever made in this country. എനിക്ക് ധൈര്യമായി പറയാന്‍ പറ്റും " - സംവിധായകന്‍ പ്രിയദര്‍ശന്റെ വാക്കുകളാണിത്. ലോക മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ചില്‍ തീയേറ്ററിലെത്തുന്ന ചിത്രത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും മരയ്ക്കാര്‍ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ തുറന്നു പറഞ്ഞിരിക്കുന്നു. മാതൃഭൂമി സംഘടിപ്പിക്കുന്ന അക്ഷരോത്സവം എന്ന സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


തന്റെ സിനിമകളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വളരെ വിശദമായി സംസാരിച്ച അദ്ദേഹം എന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം "മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ"ത്തെക്കുറിച്ച്‌ വാചാലനാവുകയായിരുന്നു. സാങ്കേതിക വിദ്യയില്‍ മലയാള സിനിമ വളരെ മികച്ച കുതിച്ചുചാട്ടമാണ് മരയ്ക്കാറിലൂടെ നടത്തിയിരിക്കുന്നത്. ചിത്രത്തിനുവേണ്ടി ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നിര്‍മിച്ച ഭീമന്‍ കപ്പലുകളുടെ സെറ്റുകളുടെ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച്‌ വളരെ ആത്മവിശ്വാസത്തോടെ ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന വളരെ ശരിയാണെന്ന് ചിത്രത്തിലെ ടീസറും മുമ്ബ് ഇറങ്ങിയ പല ചിത്രങ്ങളും സ്റ്റൈലുകളും തെളിയിക്കുന്നതാണ്.മലയാള സിനിമയുടെ ഏറ്റവും വലിയ പോരായ്മയായ് മുന്‍പ് പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളത് സാങ്കേതികപരമായ മുന്നേറ്റം മലയാളസിനിമയില്‍ നടക്കുന്നില്ല എന്നതായിരുന്നതായിരുന്നു. പോരായ്മകള്‍ എല്ലാം അതിജീവിച്ചുകൊണ്ട് മലയാള സിനിമ മരയ്ക്കാറിലൂടെ ലോക നിലവാരത്തിലേക്ക് മുന്നേറുകയാണ്. ലോകവ്യാപകമായി അയ്യായിരത്തോളം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഈ മലയാള ചിത്രം ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറണമെന്ന് എല്ലാ മലയാളി പ്രേക്ഷകരും വിശ്വസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക