Image

ആദ്യം അച്ഛനോടൊപ്പം ഒരു കൈ ! മകളുടെ കരാട്ടെ ചിത്രം പങ്കുവെച്ച്‌ താരപത്നി

Published on 02 February, 2020
ആദ്യം അച്ഛനോടൊപ്പം ഒരു കൈ ! മകളുടെ കരാട്ടെ ചിത്രം പങ്കുവെച്ച്‌ താരപത്നി

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയയപ്പെട്ട താരദമ്ബതികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. തൊണ്ണൂറുകളിലെ പ്രിയപ്പെട്ട താരമായിരുന്ന ട്വിങ്കിള്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി കൂടിയാണ് ട്വിങ്കിള്‍. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. കുടുംബത്തിനോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.


ഇപ്പോഴിത മകള്‍ നിതാരയും അക്ഷയ് കുമാറുമായുളള രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം. കരാട്ടെ ഗേള്‍ എന്ന ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ കരാട്ടെ മത്സരത്തിനു മുന്‍പുള്ള അവസാന കിക്ക് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകള്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന അക്ഷയ് കുമാറിനേയും ചിത്രത്തില്‍ കാണാം.


അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചര്‍ച്ചയായിരുന്നു. ഉളളി വില കുതിച്ച്‌ ഉയര്‍ന്ന സമയത്തായിരുന്നു ഉളളി കൊണ്ട് ഉണ്ടാക്കിയ കമ്മല്‍ താരത്തിന് സമ്മാനമായി നല്‍കിയത്. ഭര്‍ത്താവിന്റെ സ്നേഹ സമ്മാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് അന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക