Image

ശാന്തിയുടെയും അരുണിന്റെയും സേവ് ദ ഡേറ്റ്; പിറകെ ആശംസകളും

Published on 02 February, 2020
ശാന്തിയുടെയും അരുണിന്റെയും സേവ് ദ ഡേറ്റ്; പിറകെ ആശംസകളും

ഭിനേതാക്കളായ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും വിവാഹിതരാകുന്നു, സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച്‌ ശാന്തി എത്തിയതോടെ എല്ലാവരും ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി.

]

ആശംസകള്‍ നേര്‍ന്ന് വിനയ് ഫോര്‍ട്ട് എത്തിയതോടെ സംഭവം വലിയ തരംഗമായി. പക്ഷേ ഇതിനിടയില്‍ ചിലര്‍ക്ക് ഇത് സിനിമയുടെ പ്രമോഷനാണോ എന്ന സംശയമുണര്‍ന്നു. എന്നാല്‍ ആ സംശയം ശരിയായിരുന്നു. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന സിനിമയുടെ പാക്കപ്പ് കഴിഞ്ഞതിന്റെ സന്തോഷമാണ് താരങ്ങള്‍ സേവ് ദ ഡേറ്റിലൂടെ പങ്കുവച്ചത്.

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം പുറത്തിറങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക