Image

കട്ടപ്പനയിലെ ഋതിക് റോഷന്‍ ഇനി കോതമംഗലംകാരി ഐശ്വര്യയുടെ സ്വന്തം 'റോഷന്‍' ! വിഷ്ണു ഉണ്ണിക്കൃഷ്ണന്‍റെ വിവാഹം നടന്നത് കോതമംഗലത്ത്.

Published on 02 February, 2020
കട്ടപ്പനയിലെ ഋതിക് റോഷന്‍ ഇനി കോതമംഗലംകാരി ഐശ്വര്യയുടെ സ്വന്തം 'റോഷന്‍' ! വിഷ്ണു ഉണ്ണിക്കൃഷ്ണന്‍റെ വിവാഹം നടന്നത് കോതമംഗലത്ത്.

കൊച്ചി : കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം അത്തിപ്പള്ളില്‍ വീട്ടില്‍ എ.ആര്‍ വിനയന്‍ - ശോഭനാകുമാരി ദമ്ബതികളുടെ മകള്‍ ഐശ്വര്യയാണ് ജീവിതത്തില്‍ വിഷ്ണുവിന്‍റെ നായികയായിരിക്കുന്നത് .

ഇന്ന് രാവിലെ കോതമംഗലം കലാ ഓഡിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ബന്ധുക്കളും സിനിമാ രംഗത്തെ അടുത്ത സുഹൃ-ത്തുക്കളും മാത്രമാണ് പങ്കെടുത്തത് . വൈകിട്ട് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ സിനിമാ സാമൂഹ്യ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ബിബിന്‍ ജോര്‍ജ്, ഗായത്രി സുരേഷ്, ബേസില്‍ തോമസ് തുടങ്ങി വിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളൊക്കെ രാവിലെ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷനാണ് വിഷ്ണുവിനെ ജനപ്രിയ താരമാക്കി മാറ്റിയത് . പിന്നീട് പളുങ്ക്, മായാവി, ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

2003 ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിഷ്ണു സിനിമാ ലോകത്തേക്ക് എത്തുന്നത്.

2015 ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്‌ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് സിനിമയില്‍ ശക്തമായ സാന്നിധ്യമാകുന്നത് . ഒരു യമണ്ടന്‍ പ്രേമകഥയുടെ തിരക്കഥയും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ഒരുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക