Image

നികുതി ചുമത്തൂന്നത് ഇന്ത്യയിലെ വരുമാനത്തിനു മാത്രം: ധനമന്ത്രിയുടെ വിശദീകരണം

Published on 02 February, 2020
നികുതി ചുമത്തൂന്നത് ഇന്ത്യയിലെ വരുമാനത്തിനു മാത്രം: ധനമന്ത്രിയുടെ വിശദീകരണം
ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രവാസി ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനാണു നികുതി. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കണം. വിദേശത്തു നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വിശദീകരണം നല്‍കി.

ഒരു എന്‍ആര്‍ഐ ഇന്ത്യയില്‍ നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തും. നികുതി ഇല്ലാത്ത രാജ്യത്തു ഉണ്ടാക്കുന്ന വരുമാനത്തിനും നികുതി വേണ്ട. നിങ്ങള്‍ക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതില്‍നിന്നു വരുമാനവുമുണ്ട്. എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നതു മറ്റൊരിടത്താണ്. ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല.

ഇന്ത്യയിലെ ആ വരുമാനത്തിനു നികുതി ചുമത്തുമെന്നു മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക