Image

മിനസോട്ട എന്‍.എസ്.എസിനു പുതിയ സാരഥികള്‍

സുരേഷ് നായര്‍ Published on 02 February, 2020
മിനസോട്ട എന്‍.എസ്.എസിനു പുതിയ സാരഥികള്‍
മിനിയാപ്പോളിസ്: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് മിനസോട്ടയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 2020 -21 ആണ് കാലാവധി. പ്രിയാ നാരായണന്‍ (പ്രസിഡന്റ്), സംഗീതാ സുരേഷ് (വൈസ് പ്രസിഡന്റ്), നിതാ വിവേക് (ജനറല്‍ സെക്രട്ടറി), സുനില്‍ ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍), സീനാ സുനില്‍ (ജോയിന്റ് സെക്രട്ടറി), ഗിരീഷ് നായര്‍ (ഡയറക്ടര്‍ ഓഫ് മെമ്പര്‍ഷിപ്പ്) എന്നിവരാണ് പുതിയ സാരഥികള്‍.

എന്‍.എസ്.എസ് ഓഫ് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍, എന്‍,എസ്.എസ് ഓഫ് എം.എന്‍ മുന്‍ പ്രസിഡന്റ് നാരായണന്‍ നായര്‍ എന്നിവര്‍ പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ചാരിറ്റി ഉള്‍പ്പടെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സഹായിച്ചതില്‍ എല്ലാ അംഗങ്ങളോടും മുന്‍ പ്രസിഡന്റ് നാരായണന്‍ നായര്‍ നന്ദി പറഞ്ഞു. സമുദായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്നു പുതിയ പ്രസിഡന്റ് പ്രിയ നാരായണന്‍ പറഞ്ഞു.




മിനസോട്ട എന്‍.എസ്.എസിനു പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക