Image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 03 February, 2020
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ ഓര്‍ഡിനേറ്റര്‍  മനോജ് ജമാലിന്റെ  സ്വാഗതത്തോടെ  മനാമ കെ സിറ്റി ബിസിനസ് സെന്റര്  ഹാളില്‍  വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറര്‍ രാജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും  നടത്തി. മുഹറഖ് കോഓര്‍ഡിനേറ്റര്‍  ഹരി എസ. പിള്ള സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.   തുടര്‍ന്ന്  മനാമ ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ മനോജ് ജമാല്‍, ഡ്യുബെക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
   
മനാമ ഏരിയ കമ്മിറ്റി ഭാരവാഹികള്‍
 പ്രസിഡന്റ്    നവാസ് കുണ്ടറ 
സെക്രെട്ടറി   ഷഫീക് സൈഫുദ്ദീന്‍      
ട്രെഷറര്‍   അനുരാജ് ചാത്തന്നൂര്‍      
വൈസ് പ്രെസിഡന്റ്‌റ്   സന്തോഷ് ജി. പിള്ള    
ജോ. സെക്രെട്ടറി    ഗീവര്‍ഗീസ് മത്തായി   

മനാമയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 39212052, 39165603  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക