Image

ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം വർണാഭമായി (കോര ചെറിയാന്‍)

Published on 03 February, 2020
ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം  വർണാഭമായി  (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: അനേകശതം ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ മലയാളി മക്കളുടെ ആദ്യമായ റിപ്പബ്ലിക് ഡേ ആഘോഷം പ്രവചനാതീതമായി ഉപചാരപൂര്‍വ്വം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്‍ഡ്യന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലെ നിയമനിര്‍മ്മിതാക്കള്‍ പങ്കെടുത്ത ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വര്‍ണ്ണശബളമായി ആഘോഷിച്ചു. ഇന്‍ഡ്യയില്‍നിന്നും അനേക വര്‍ഷങ്ങളായി കുടിയേറിയവരും ഇവിടെ ജനിച്ചവരുമായ കേരളീയരിലെ സ്വദേശീയ പ്രബുദ്ധതയും നിസീമമായ മാതൃരാജ്യത്തോടുള്ള ആദരവും തികച്ചും പ്രകടമായിരുന്നു.

ഇരുരാജ്യങ്ങളിലേയും ദേശീയ ഗാനത്തോടെ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിലും മിലി ഫിലിപ്പ് മാസ്റ്റര്‍ ഓഫ് സെറിമണിയായും ആരംഭിച്ച സമ്മേളനത്തില്‍ ആദ്യമായി തന്നെ സെക്രട്ടറി ഷാലു പുന്നൂസ് വിശിഷ്ടാതിഥികളേയും വന്‍ജനാവലിയേയും സ്വാഗതം ചെയ്തു. വി. റ്റി. ബല്‍റാം എം. എല്‍. എ.യുടെ ഉദ്ഘാടന പ്രസംഗത്തില്‍ ഇന്‍ഡ്യന്‍ ഭരണഘടന പ്രധാനം ചെയ്യുന്ന ഗുണഗണങ്ങളുടെ നേരിയരൂപം വിശദീകരിച്ചതോടൊപ്പം ഇപ്പോള്‍ ജനത അഭിമുഖീകരിക്കുന്ന പുതിയ പൗരത്വ നിയമത്തിന്റെ കെടുതികളെക്കുറിച്ചും വേദനയോടെ വിശകലനം ചെയ്തു. സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സെബാറ്റിനയും സ്റ്റേറ്റ് റെപ്ര. മാര്‍ട്ടിന വൈറ്റും ഇന്‍ഡ്യാക്കാരുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹത്തെക്കുറിച്ചും ഇന്‍ഡ്യന്‍ ഭരണഘടനയുടെ സ്വതന്ത്ര നിലപാടിനെക്കുറിച്ചും അഭിനന്ദനം അര്‍പ്പിച്ചു.

നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ് തന്റെ പ്രസംഗത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയെ എ.ഐ.സി.സി. അംഗീകരിച്ചതായും ഐ.എന്‍.ഒ.സി.യുടെ പ്രവര്‍ത്തനം സദുദ്ദേശത്തോടുകൂടിയെന്നും വെളിപ്പെടുത്തി. ഇന്‍ഡ്യന്‍ പൗരത്വ ഭേദഗതി റസലൂഷനും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്‍ഡ്യ റസലൂഷനും ജോബി ജോര്‍ജ്ജ് അവതരിപ്പിക്കുകയും ഐക്യകണേ്ഠന പാസ്സാക്കുകയും ചെയ്തു. കളത്തില്‍ വര്‍ഗീസ്, ജോസ് കുന്നേല്‍, കുര്യന്‍ രാജന്‍, സജി ഏബ്രഹാം, ഫിലിപ്പോസ് ചെറിയാന്‍, അലക്‌സ് തോമസ് തുടങ്ങിയവര്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേയുടെ മഹത്തായ ആവിര്‍ഭാവത്തെക്കുറിച്ചും ഭരണഘടനയുടെ ഗുണഗണങ്ങളെക്കുറിച്ചും പ്രസംഗിച്ചു. സമ്മളനമദ്ധ്യേയുള്ള മാത്യുവര്‍ക്ഷീസിന്റെ കര്‍ണ്ണാനന്ദമായ ഹിന്ദിഗാനാലാപനം ആകര്‍ഷണീയമായി അനുഭവപ്പെട്ടു. അനേകവര്‍ഷം പിന്നില്‍ ഡല്‍ഹിയില്‍ റെഡ് ഫോര്‍ട്ടിലെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രശസ്ത ഗായിക ലതാമങ്കേഷ്കര്‍ പാടിയ “”മേരി ബദല്‍കി ലോകോം ജര ആംഗ് മെ ഭര്‍ലോ പാനി” എന്ന ഏറ്റവും ദേശാഭിമാനഭരിതമായ ഗാനം ശ്രവിച്ച് ഇന്‍ഡ്യന്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്‌റുപോലും വിലപിച്ച ചരിത്രപ്രസിദ്ധമായ ഗാനം, അതേ സ്വരത്തിലും രാഗത്തിലും വാദ്യമേളങ്ങളോടെ സൂസന്‍ ജോസഫ് പാടിയപ്പോള്‍ സമ്പൂര്‍ണ്ണ സദസ്യര്‍ തികച്ചും നിശബ്ദരും, ഭാരതീയര്‍ എന്നും, ഭാരതം എന്റെ സ്വന്തം രാജ്യമെന്ന അഘാതമായ അഭിമാനത്തിലും എത്തിയ പ്രതീതി ഉണ്ടായി.

മീറ്റിങ്ങിന്റെ പര്യവസാനത്തെ തുടര്‍ന്നു സുദീര്‍ഘമായ കലാപരിപാടികള്‍ ആരംഭിച്ചു. ഫിലാഡല്‍ഫിയായിലെ എല്ലാ പ്രസക്ത നേതൃത്വ നൃത്തവേദികളുടേയും ആധുനിക പൗരാണിക രീതികളിലുള്ള ഡാന്‍സുകള്‍ അത്യധിക ആസ്വാദകരമായി അനുഭവപ്പെട്ടു. ബേബി തടവനാലിനും നിമ്മി ദാസിനും കലാരംഗത്തെ സമഗ്രഹസംഭാവനയെ അംഗീകരിച്ചു കലാതിലകം അവാര്‍ഡുകള്‍ നല്കി.

ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം  വർണാഭമായി  (കോര ചെറിയാന്‍)ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം  വർണാഭമായി  (കോര ചെറിയാന്‍)ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം  വർണാഭമായി  (കോര ചെറിയാന്‍)ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം  വർണാഭമായി  (കോര ചെറിയാന്‍)ഫിലഡല്‍ഫിയായിലെ റിപ്പബ്ലിക്ക് ഡേ ആഘോഷം  വർണാഭമായി  (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക