Image

ഇന്ത്യ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികോദ്ഘാടനവും ഹാന്‍ഡ് ഓവര്‍ സെറിമണിയും

Published on 03 February, 2020
ഇന്ത്യ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികോദ്ഘാടനവും ഹാന്‍ഡ് ഓവര്‍ സെറിമണിയും
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2020 വര്‍ഷത്തെ വാര്‍ഷികോദ്ഘാടനവും ഹാന്‍ഡ് ഓവര്‍ സെറിമണിയും ഫെബ്രുവരി 8 നു ശനിയാഴ്ച 5 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ ലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ലിജോ ജോണ്‍നിന്റെ അത്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മലങ്കര കാത്തോലിക് കത്തീഡ്രല്‍ വികാര്‍ റെവ. ഫാദര്‍ നോബി അയ്യനേത്ത് അച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും, ന്യൂയോര്‍ക് സ്‌റ്റേറ്റ് ഹോണോറബിള്‍ സെനറ്റര്‍ കെവിന്‍ തോമസ് .മുഖ്യാഥിതിയായെത്തുന്നതും 2019 വര്‍ഷത്തെ കാത്തലിക് വോയിസ് (സുവനീര്‍) റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ പ്രകാശനം ചെയ്യുന്നതുമാണ്.
 
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി മേരിക്കുട്ടി മൈക്കിള്‍ന്റെ നേതൃത്വത്തില്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രോഗ്രാമിനു കൊഴുപ്പേകുന്നതുമാണ്. 5 മണിക്ക് ആപ്പിറ്റൈസര്‍ തുടങ്ങുന്നതും ഡിന്നറോടുകൂടി പ്രോഗ്രാം അവസാനിക്കുന്നതുമാണ് (പ്രവേശനം സൗജന്യം). പ്രോഗ്രാമിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ലിജോ ജോണ്‍ അറിയിച്ചു.


ഇന്ത്യ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികോദ്ഘാടനവും ഹാന്‍ഡ് ഓവര്‍ സെറിമണിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക