Image

ദുല്‍ഖറിസത്തിന്റെ എട്ട് വര്‍ഷങ്ങള്‍; കുറുപ്പ് സെറ്റില്‍ ആഘോഷിച്ച് സുരഭി ലക്ഷ്മിയും ടീമും

Published on 03 February, 2020
ദുല്‍ഖറിസത്തിന്റെ എട്ട് വര്‍ഷങ്ങള്‍; കുറുപ്പ് സെറ്റില്‍ ആഘോഷിച്ച് സുരഭി ലക്ഷ്മിയും ടീമും
ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട് എട്ട് വര്‍ഷമാകുന്നു. ദുല്‍ഖര്‍ നായകനായ ആദ്യ ചിത്രം സെക്കന്‍ഡ് ഷോ റിലീസ് ആയത് 2012ലാണ്. എട്ട് വര്‍ഷത്തിന് ശേഷം സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പില്‍ ദുല്‍ഖര്‍ നായകനാവുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ദുല്‍ഖര്‍ സിനിമയില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ നടന്നു. 

ആഘോഷത്തെ കുറിച്ച് ചിത്രത്തില്‍ ഒരു കഥാപാത്രം അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവും പോസ്റ്റ് ചെയ്തിരുന്നു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം</p>
<p>8 years of Dulquerism!
<br />അദ്ദേഹത്തിന്റെ എട്ടാമത്തെ വര്‍ഷം.. ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, DQ പ്രൊഡക്ഷന്റെ സംരംഭവുമായ കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ ആഘോഷിച്ചു. കുറിപ്പില്‍ എനിക്കും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക