Image

ശബരിമല മുന്‍ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി, 71, മെരിലാൻഡിൽ അന്തരിച്ചു

Published on 03 February, 2020
ശബരിമല മുന്‍ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി, 71, മെരിലാൻഡിൽ അന്തരിച്ചു
മെരിലാന്‍ഡ്: ശബരിമല മേല്‍ശാന്തിയും (1995-96) ഇപ്പോള്‍ മെരിലാന്‍ഡിലെശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ സീനിയര്‍ പൂജാരിയുമായഈശ്വരന്‍ നമ്പൂതിരി, 71, അന്തരിച്ചു.

ഏതാനും നാളായി ലന്‍ഹാമിലെ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

ഭാര്യ സാവിത്രി അന്തര്‍ജനം. മരണ സമയത്ത് പുത്രന്മാരായ ക്രുഷ്ണകുമാര്‍ ഈശ്വരന്‍ നമ്പൂതിരി, വിഷ്ണുകുമാര്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ സമീപത്തുണ്ടായിരുന്നു. ശിവ വിഷ്ണു ക്ഷേത്രത്തിലെ പൂജാരി ആണു വിഷ്ണു നമ്പൂതിരി.

ചമ്പക്കുളം ചെങ്കിലകത്ത് കല്ലമ്പള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെ പുത്രനാണ്. 1976 മുതല്‍ 1985 വരെ നെടുമുടി കൊട്ടാരം ശ്രീഭഗവതി ക്ഷേത്രം മേള്‍ശാന്തി ആയിരുന്നു. 1985-86-ല്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തി. 1995-ല്‍ ശ്രീ ശിവ വിഷ്ണു ക്ഷേത്ര പ്രതിഷ്ഠ,41 കലശം എന്നിവയുടെ പൂജാസംബന്ധിയായ കാര്യങ്ങള്‍ നടത്തി.

2000 മുതല്‍ 2017 വരെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി. 2017-19 കാലത്ത് മണ്ഡല മഹോത്സവത്തിന്റെ നേത്രുത്വം.

തന്തി, മേല്‍ശാന്തി, ജ്യോതിശാസ്ത്ര വിദഗ്ദന്‍, എന്നീ നിലകളില്‍ അറിയപ്പെട്ടു. ദക്ഷിണേന്ത്യയിലെ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ,മറ്റു പൂജാകാര്യങ്ങള്‍എന്നിവ നടത്തി.2017-ല്‍ ഫ്‌ലോറിഡയിലെ ടാമ്പയിലുള്ള അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠ നടത്തി.

വാസ്തുശാസ്ത്ര വിദ്ഗ്ദന്‍, കര്‍ഷകന്‍, കേരള യോഗക്ഷേമ സഭ ജനറല്‍ സെക്രട്ടറി, താന്ത്രിക പൂജാ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിയിച്ചു.

സംസ്‌കാരം നാട്ടില്‍ നടത്തും

ഫെബ്രുവരി  5  ബുധനാഴ്ച   വൈകിട്ട് അഞ്ചുമണിമുതൽ  ഒൻപതു മണിവരെ  മൃതദേഹം പൊതുദര്ശനത്തിനായി  താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ  വെക്കുന്നതാണ് . അന്തിമ മരണാന്തര കർമ്മങ്ങൾ   അദ്ദേഹത്തിന്റെ  കേരളത്തിലുള്ള വസതിയിൽ വച്ച് നടത്തുന്നതാണ് എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.

Viewing Information
Date & Time: Wednesday, February 5, 2020 from 5 PM to 9 PM
Location: Donaldson Funeral Home
1411 Annapolis Road, Odenton, MD 21113 USA

ശബരിമല മുന്‍ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി, 71, മെരിലാൻഡിൽ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക