Image

നടിയാകില്ലെന്ന് പറഞ്ഞു തളര്‍ത്തിയവര്‍ക്ക് നന്ദി, നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ടാണ് ഞാനിവിടെ വരെ എത്തിയത് !!! സദസ്സിനെ കൈയ്യിലെടുത്ത് ഗ്രേസ് ആന്റണി

Published on 04 February, 2020
നടിയാകില്ലെന്ന് പറഞ്ഞു തളര്‍ത്തിയവര്‍ക്ക് നന്ദി, നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ടാണ് ഞാനിവിടെ വരെ എത്തിയത് !!! സദസ്സിനെ കൈയ്യിലെടുത്ത് ഗ്രേസ് ആന്റണി

ഒമര്‍ലുലു സംവിധാനം ചെയ്ത ഹാപ്പിവെഡ്ഡിങ്‌സിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗ്രേസ് ആന്റണി. കുമ്ബളങ്ങി നൈറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഫഹദിന്റെ ഭാര്യയായ സിമി എന്നകഥാപാത്രത്തെ ഭംഗിയായി കൈകാര്യം ചെയ്ത് താരം മലയാള സിനിമയില്‍ നിലയുറപ്പിക്കുകയാണ് ഉണ്ടായത്. പിന്നീട് തമാശ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടി.


ഇപ്പോഴിതാ ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു കാര്യം താരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. സംഭവം മറ്റൊന്നുമല്ല ഒരു നടിയെന്ന നിലയില്‍ തനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരത്തെ കുറിച്ചാണ് ഗ്രേസ് സോഷ്യല്‍ മീഡിയയില്‍ കുറച്ചിരിക്കുന്നത്. സിനിമാ പ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ 'മികച്ച സ്വഭാവനടി ' എന്ന അംഗീകാരം ലഭിച്ചതിന്റ സന്തോഷമാണ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത.്


അവാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ എന്റെ കിളിപോയി, പിന്നെ ഞാന്‍ എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല എന്നും ഒരു നടിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരം ആണിത്, അഭിനയ രംഗത്തേക്ക് പ്രേവേശിക്കാന്‍ ആഗ്രഹിച്ച കാലത്ത് നീയൊരു നടിയാകില്ല എന്ന് പറഞ്ഞു തന്നെ തളര്‍ത്താന്‍ നോക്കിയ എല്ലാവര്ക്കും ഒരായിരം നന്ദി,കാരണം നിങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഈ അംഗീകാരം എന്റെ വീട്ടില്‍ ഇരിക്കില്ലായിരുന്നു എന്നും താരം കുറിച്ചു. അവാര്‍ഡ് സ്വീകരിച്ചപ്പോള്‍ താരം സദിസ്സിനോട് സംസാരിക്കുകയും ചെയ്തിരുന്നു. നിറഞ്ഞ കൈയ്യടികളായിരുന്നു താരത്തിന് ലഭിച്ചത്. ഇന്ദ്രജിത്ത് നായകനായി എത്തുന്ന ചിത്രമാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക