Image

അയോവ കോക്കസിന്റെ ഭാഗിക ഫലം പുറത്തു വിട്ടു;പീറ്റ് ബട്ടീഗ് മുന്നില്‍

Published on 04 February, 2020
അയോവ കോക്കസിന്റെ ഭാഗിക ഫലം പുറത്തു വിട്ടു;പീറ്റ് ബട്ടീഗ് മുന്നില്‍
ഡീ മോയിന്‍സ്, അയോവ: റിപ്പോര്‍ട്ടിംഗ് തകരാര്‍ മൂലം ഫല പ്രഖ്യാപനം അലങ്കോലപ്പെട്ട അയോവ കോക്കസിന്റെ ഭാഗികമായ ഫലം പുര്‍ത്തു വിട്ടു.

1765 വോട്ടിംഗ് കേന്ദ്രങ്ങളില്‍ 62 ശതമാനം എണ്ണിയപ്പോള്‍ ഇന്ത്യാനയില്‍ സൗത്ത് ബെന്‍ഡിലെ മുന്‍ മേയര്‍ പീറ്റ് ബട്ടിഗ് ആണു മുന്നില്‍. 26.9 ശതമാനം വോട്ട്. വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്‌സ് രണ്ടാമത് -25. 1 ശതമാനം

സെനറ്റര്‍ എലിസബത്ത് വാറന്‍ 18.3 ശതമാനം; ജോബൈഡന്‍ --15.6 ശതമാനം; സെനറ്റര്‍ ഏമി ക്ലോബുഷര്‍-12.6 ശതമാനം; ആന്‍ഡ്രൂ യാങ്ങ് 1 ശതമാനം

പൂര്‍ണമായ ഫലം എപ്പോള്‍ വരുമെന്നു പറഞ്ഞിട്ടില്ല.

ബൈഡനാണു കൂടുതല്‍ നഷ്ടം. അത് അപ്രതീക്ഷിതവുമല്ല. ബൈഡനോടു അയോവ ഒട്ടും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഫല പ്രഖ്യാപനം അലങ്കോലപ്പെട്ടതിനു അയോവയിലെ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ബൈഡന്റെ സഹായികള്‍ ശക്തമായ താക്കീത് നല്കിയിട്ടുണ്ട്. എങ്കിലും കേസിനൊന്നും പോകില്ല.

അയോവയില്‍ 41 സീറ്റില്‍ കുറച്ച് തനിക്കു ലഭിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. രാജ്യത്താകെ2000 ഡലിഗേറ്റുകളൂണ്ട്. അതിനാല്‍ മറ്റു സ്റ്റേറ്റുകളീല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ദേശീയ താലത്തില്‍ ഫ്രണ്ട് റണ്ണറായ ബൈഡന്‍ പറഞ്ഞു

ഈ മാസം ഇനി മൂന്നു സ്റ്റേറ്റില്‍ കൂടി പ്രൈമറി ഉണ്ട്. ന്യു ഹാമ്പ്ഷയര്‍: ഫെബ്രുവരി 11; നെവാഡ: ഫെബ്രുവരി 22 (കോക്കസ്); സൗത്ത് കരലിന: ഫെബ്രുവരി 29.

മാര്‍ച്ച് മൂന്നിനു സൂപ്പര്‍ ട്യൂസ്‌ഡെ. 14 സ്റ്റേറ്റുകളില്‍ പ്രൈമറിയോ കോക്കസോ അന്നു നടക്കും. അലബാമ, അമേരിക്കന്‍ സമോവ, അര്‍ക്കന്‍സാ, കാലിഫോര്‍ണിയ, കൊളറാഡോ, മെയിന്‍, മാസച്ചുസെറ്റ്‌സ്, മിന്നസോട്ട, നോര്‍ത്ത് കരലിന, ഓക്ലഹോമ, ടെന്നസി, ടെക്‌സസ്, യൂട്ട, വെര്‍മോണ്ട്, വിജിനിയ

സൗത്ത് ബെന്‍ഡ് പോലെ ഒരു പഞ്ചായത്തിന്റെ മേയര്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും 38 വയസ് മാത്രമുള്ള സുന്ദരനായ പീറ്റ് ബട്ടിഗിനു നല്ല ജന പിന്തുണ ഉണ്ടെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഗേ ആയിരുന്നില്ലെങ്കില്‍ വയസന്‍ സഥാനാര്‍ഥികള്‍ക്കിടയില്‍ ബട്ടിഗ് വന്‍ വിജയം നേടുമായിരുന്നു എന്നുംകരുതപ്പെടുന്നു. ബട്ടീഗിനു ഭാര്യയല്ല ഭര്‍ത്താവാണുള്ളത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക