Image

ആ പഴയ തോക്ക് (കവിത: കലവൂര്‍ രവികുമാര്‍)

Published on 04 February, 2020
ആ പഴയ തോക്ക് (കവിത: കലവൂര്‍ രവികുമാര്‍)
ചരിത്രപുസ്തകത്തില്‍ നിന്ന്
എല്ലാ രാത്രിയും
നാഥുറാമിന്റെ തോക്ക്
കളവു പോകുന്നുണ്ടത്രെ...
നേരം വെളുക്കുമ്പോള്‍
അത് ഭദ്രമായി തിരിച്ചു എത്തും.

ആരും കക്കുന്നതല്ല
എന്നു പറയുന്നവരും ഉണ്ട്...
തോക്ക് തനിയെ അങ്ങ് ഇറങ്ങിപോവുകയാണ്....

സര്‍വകലാശാലകളിലേക്ക്
ലൈബ്രറികളിലേക്ക്
തെരുവുകളിലേക്ക്....

ശേഷം അത് സ്വയം
ഗര്‍ജിക്കുന്നു....
നേരം പുലരും മുന്‍പേ
ചരിത്രപുസ്തകത്തില്‍
മടങ്ങി എത്തുന്നു.

ഇനി ഒരു ദിവസം
ആ പുസ്തകം കാണാതാവുമെന്നും
അതിന്റെ സ്ഥാനത്ത്
തോക്ക് മാത്രം
ബാക്കിയായാവുമെന്നും
തോന്നുന്നവരുണ്ട്.
അന്ന് ചരിത്രം പഠിക്കാന്‍
എത്തുന്നവരോടെല്ലാം
ആ തോക്ക് നിര്‍ത്താതെ സംസാരിക്കും.

പിന്നെ അതിനു പകലും
പുറത്തിറങ്ങാം ....
പകലും അതിന്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക