Image

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ പ്രതിക്ഷേധിച്ചു

അലന്‍ ചെന്നിത്തല Published on 04 February, 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ പ്രതിക്ഷേധിച്ചു
ഡിട്രോയിറ്റ്: ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനും എതിരേ ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ പ്രതിക്ഷേധ പ്രമേയം പാസാക്കി. എല്ലാ മത വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ബഹുസ്വരത സ്വഭാവത്തെ തകര്‍ക്കുന്ന ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്ന് പ്രമേയത്തിലൂടെ ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി അജയ് അലക്‌സ് പ്രസ്താവിച്ചു. നിയമലംഘനത്തിനെതിരേ പോരാടുന്ന ഇന്ത്യയിലെ പ്രതിക്ഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതോടൊപ്പം ഒ.സി.ഐ കാര്‍ഡ് ഉള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനുള്ള പരാതിയും യോഗം പാസാക്കി.

ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. മാത്യു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ് എന്നിവര്‍ പ്രതിക്ഷേധങ്ങള്‍ക്ക് പിന്തുണ നല്‍കി പ്രസംഗിച്ചു. പ്രമേയവും പരാതിയും എംഎല്‍എയ്ക്ക് നല്‍കി. ശക്തിമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നു ബല്‍റാം എംഎല്‍എ ഉറപ്പു നല്‍കി.



പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ പ്രതിക്ഷേധിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐ.എന്‍.ഒ.സി മിഷിഗണ്‍ ചാപ്റ്റര്‍ പ്രതിക്ഷേധിച്ചു
Join WhatsApp News
VJ Kumr 2020-02-05 11:02:49
Note below the CONSEQUENCES/SUFFERINGS of innocent PRAVASIS bececause of you peoples' unnecessary or unwanted and politically motivatted objection against Citizenship Amendment Act: അമേരിക്ക, കാനഡ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി വാഷിങ്ടന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു, പ്രസിഡന്റ് ഒപ്പിട്ട ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം, ചൈന, മലേഷ്യ, ന്യൂസിലാന്റ്, ബ്രിട്ടന്‍ തുടങ്ങിയ എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി ന്ത്യന്‍ ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഇന്ത്യന്‍ ലോകസഭയില്‍ അറിയിച്ചു. Read more: https://www.emalayalee.com/ varthaFull.php?newsId=204273
VJ Kumr 2020-02-05 13:08:38
ഈ യൂഡിഎഫും ;; , എൽഡിഎഫും മാറി മാറി കേരളം ഭരിച്ചു ഭരിച്ച ചുവടെയുള്ള വർത്തവരെ എത്തിച്ചു ; കഷ്ടം : ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ രോഗികള്‍ കേരളത്തിലും മിസോറാമിലും Read more: https://www.emalayalee.com/ varthaFull.php?newsId=204308
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക