Image

നടിമാരെ വെല്ലുന്ന ചുവടുമായി താരപത്നി, ഭര്‍ത്താവിനോടൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി ഗൗരി

Published on 06 February, 2020
നടിമാരെ വെല്ലുന്ന ചുവടുമായി താരപത്നി, ഭര്‍ത്താവിനോടൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി ഗൗരി

ബോളിവുഡിലെ വിവാഹാഘോഷങ്ങള്‍ സിനിമയെ വെല്ലുന്ന തരത്തിലുള്ളത്. പാട്ടും ഡാന്‍സും മേളവുമായി തരങ്ങള്‍ വന്‍ ആഘോഷമാക്കുകയാണ് ചെയ്യാറുള്ളത്. പലപ്പോഴും താരപദവി മറന്ന് നിറഞ്ഞാടുന്ന താരങ്ങളെയാണ് കാണാന്‍ കഴിയുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ഒരു താര വിവാഹാഘോഷമാണ് . ബോളിവുഡിലെ മിന്നും താരങ്ങളായ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി, കരീന കപൂര്‍ ഖാന്‍, കരീഷ്മ കപൂര്‍, കരണ്‍ ജോഹര്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചടങ്ങിലെ ഹൈലൈറ്റ്.


കപൂര്‍ കുടുംബത്തിലെ യുവതലമുറയില്‍പ്പെട്ട താരമായ അര്‍മാന്‍ ജെയിന്റെ വിവാഹ സല്‍ക്കാരവേദിയിലായിരുന്നു താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം. ഈ വിവാഹ റിസപ്ഷനിലെ താരം നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിഖാനാണ്. ബോളിവുഡ് പരിപാടികളില്‍ ഗൗരി നിറസാന്നിധ്യമാണെങ്കിലും അധികം വേദിയില്‍ നൃത്ത ചുവടുമായി എത്താറില്ല. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് ഷാരൂഖിനോടൊപ്പം ചുവട് വെയ്ക്കുകയാണ്. ഖജ്‌രാരേ, തനു വെഡ്‌സ് മനുവിലെ സാടീ ഗലി എന്നീ ഗാനങ്ങള്‍ക്കാണ് ഇരുവരും ചുവട് വെച്ചത്.


മറ്റൊരു ഹൈലൈറ്റ് ബോളിവുഡ് സിസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. കരിഷ്മ കപൂറും കരീന കപൂറും കഭി ഖുശി കഭി ഗമ്മിലെ 'ബോല്‍ ചൂഡിയാ' എന്ന ഗാനവുമായി എത്തിയിരുന്നു. ഇവര്‍ക്കൊപ്പം കരണ്‍ ജോഹറും കൂടി എത്തിയപ്പോള്‍ കാണികളില്‍ ആവേശം വര്‍ധിക്കുകയായിരുന്നു. അതിമനോഹരമായ മേക്കോവറിലാണ് കരീനയും കരീഷ്മയും പ്രത്യക്ഷപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക