Image

എണ്ണ ആവര്‍ത്തിച്ചു ചൂടാക്കരുത്, കാന്‍സറിനു കാരണമാകും

Published on 06 February, 2020
എണ്ണ ആവര്‍ത്തിച്ചു ചൂടാക്കരുത്, കാന്‍സറിനു കാരണമാകും
പാകം ചെയ്യുമ്പോള്‍ ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇത് കാന്‍സറിനു കാരണമാകും. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികള്‍ ആരോഗ്യകരമല്ല.  പൂരിയും മറ്റു വിഭവങ്ങളും  ഉണ്ടാക്കാന്‍ ഒരിക്കല്‍ ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.

 ഗ്രില്ലിംഗിലൂടെ തയാര്‍ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരില്‍ പലരും ചിക്കന്‍ കനലില്‍ വേവിച്ചു കഴിക്കും. കനലില്‍ വേവിക്കുന്‌പോള്‍ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും.  അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണ്‍ കാന്‍സറിനിടയാക്കുന്നു. ആവര്‍ത്തിച്ചു ചൂടാക്കുന്‌പോല്‍ ഉണ്ടാകുന്ന അക്രിലിനും കാന്‍സറിനിടയാക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക