Image

കെഎംസിസി ആസ്പെയര്‍ സംഘടിപ്പിക്കുന്ന എക്സാം അവയര്‍നെസ് ക്ലാസും പോസിറ്റീവ് പാരന്റിംഗും വെള്ളിയാഴ്ച

Published on 06 February, 2020
കെഎംസിസി ആസ്പെയര്‍ സംഘടിപ്പിക്കുന്ന എക്സാം അവയര്‍നെസ് ക്ലാസും പോസിറ്റീവ് പാരന്റിംഗും വെള്ളിയാഴ്ച
ജിദ്ദ: ജിദ്ദയിലെ 8 മുതല്‍ 12 വരെയുള്ള മലയാളി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാലുവരെ ശറഫിയ്യ ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ-മലപ്പുറം ജില്ലാ കെഎസിസി പരീക്ഷാ അവബോധന ക്ലാസ്' സംഘടിപ്പിക്കുന്നു.

സ്‌കൂള്‍ ജീവിതത്തില്‍ പരീക്ഷകള്‍ ആത്മ വിശ്വാസത്തോടെയും സംതൃപ്തിയോടെയും നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഉതകുന്ന പരീക്ഷാ അവബോധന ക്ലാസ്സില്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായ ഹബീബ് റഹിമാന്‍ (Professor, SSM Polytechnic, Tirur), ജിദ്ദയിലെ പ്രമുഖ അകാഡമിക് ട്രെയ്‌നറായ ഇസ്മായില്‍ മരുതേരി എന്നിവര്‍ ക്ലാെസടുക്കുന്നു.

അന്ന് ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തപ്പെടുന്ന 'പോസിറ്റീവ് പാരന്റിംഗ് - ഹാപ്പി കിഡ്‌സ്' എന്ന വിഷയത്തില്‍ നടക്കുന്ന പാരന്റിങ് സെഷന്‍ ജോജി പോള്‍ (Macmillan Education Trainer & Principal, Benchmark Int'l School, Tirur) നയിക്കുന്നതാണ്. പാരന്റിംഗ് സെഷനിലേക്ക് രക്ഷിതാക്കള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

- പരീക്ഷാ അവബോധന ക്ലാസ്സില്‍ സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 100 പേര്‍ക്ക് മാത്രമേ പ്രസ്തുത ക്ലാസ്സില്‍ പ്രവേശനം സാധ്യമാവൂ. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ റജിസ്ട്രേഷനും www.kmccaspire.in/easyexam സന്ദര്‍ശിക്കുകയോ ചുവടെ കൊടുത്തെ നമ്പറില്‍ വിളിക്കുകയോ ചെയ്യുക 0551107119, 0507525129, 0508605622.

വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിന് മുന്‍പുള്ള ഇത്തരത്തിലുള്ള പരീക്ഷാ അവബോധന ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ആത്മ വിശ്വസം ഉണ്ടാക്കുവാനും ഉന്നത വിജയം നേടാനും സാധിക്കുമെന്നുള്ളത് കൊണ്ട് കുട്ടികളെ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റര്‍ ചെയ്യിച്ച് സീറ്റുകള്‍ ഉറപ്പാക്കണമെന്ന് ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഗഫൂര്‍ പട്ടിക്കാടും, ഹബീബ് കല്ലനും അറിയിച്ചു.

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക