Image

മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ മാറാനായ പെരുന്നാള്‍ ആഘോഷിച്ചു

വല്‍സലന്‍ വര്‍ഗീസ് (പി.ആര്‍.ഒ) Published on 06 February, 2020
മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ മാറാനായ പെരുന്നാള്‍ ആഘോഷിച്ചു
മെസ്കീറ്റ് (ടെക്‌സസ്): മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച മായല്‍ത്തോ പെരുന്നാള്‍ ഗീവര്‍ഗീസ് പുത്തുര്‍ക്കുടി കോര്‍എപ്പിസ്‌കോപ്പാ അച്ചന്റെ കാര്‍മികത്വത്തില്‍ ആഘോഷിച്ചു.

യേശുക്രിസ്തു ജനിച്ച് നാല്‍പ്പതു ദിവസത്തിനുശേഷം മാതാപിതാക്കളായ മേരിയും ജോസഫും ശുദ്ധീകരണത്തിനായി യേശുവിനെ ദേവാലയത്തിലേക്കു കൊണ്ടുവന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് മാറനായ പെരുന്നാള്‍. അവിടെവെച്ച് പ്രവാചകനായ ശിമയോണ്‍ (ലൂക്ക് 2:26 യേശുക്രിസ്തുവിനെ കാണുംമുമ്പേ മരണം സംഭവിക്കുകയില്ല എന്നു പരിശുദ്ധാത്മാവില്‍ അവന് അരുളപ്പെടുകയുണ്ടായി) യേശുവിനെ കൈയ്യില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി. ലൂക്ക് 2:29 -32 ഇപ്പോള്‍ നാഥാ തിരുവചനം പോലെ അടിയനെ വിട്ടയയ്ക്കുന്നു.

അച്ചന്‍ തന്റെ സന്ദേശത്തില്‍ കുടുംബമാണ് എല്ലാറ്റിന്റേയും അടിസ്ഥാനമെന്നും കുടുംബത്തില്‍ നിന്നാണ് ഓരോ വ്യക്തിയുടേയും സ്വഭാവരൂപീകരണം സംഭവിക്കുന്നതെന്നും, കുടുംബനാഥന് പുരോഹിതന്റെ സ്ഥാനമാണെന്നും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക