Image

ഷെയ്ന്‍ നിഗത്തിന്റെ ഉല്ലാസം ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് മോഹന്‍ലാല്‍

Published on 07 February, 2020
ഷെയ്ന്‍ നിഗത്തിന്റെ ഉല്ലാസം ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് മോഹന്‍ലാല്‍
ഷെയന്‍ നിഗം കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഉല്ലാസത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. നവാഗതനായ ജീവന്‍ ജോജോ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഊട്ടിയിലാണ് ഉല്ലാസം ചിത്രീകരിച്ചിരിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് തിരക്കഥ, സ്വരൂപ് ഫിലിപ്പ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധിക്കപ്പെട്ട ഛായാഗ്രാഹകനാണ് സ്വരൂപ് ഫിലിപ്പ്. കൈതമറ്റം ബ്രദേഴ്സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ഷാന്‍ റഹ്മാന്‍.

പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ് പവിത്ര. കാല, മാരി, പേട്ട, സിങ്കം, തുടങ്ങിയ ചിത്രങ്ങളില്‍ നൃത്ത സംവിഘായകനായി പ്രവര്‍ത്തിച്ച ബാബ ഭാസ്‌കര്‍ ആണ് ഉല്ലാസത്തിന്റെ നൃത്ത സംവിധായകന്‍. അജു വര്‍ഗീസ്, ദീപക് പനമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക