Image

ബെര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും

Published on 07 February, 2020
ബെര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും


ബെര്‍മിംഗ്ഹാം: അദ്ഭുത അടയാളങ്ങളിലൂടെ ദൈവസ്‌നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകള്‍ ആലംബഹീനര്‍ക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 8 ന് ബെര്‍മിംഗ്ഹാമില്‍ നടക്കും.

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറല്‍ മോണ്‍. ഷോണ്‍ ഹീലി , ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ , അഭിഷേകാഗ്‌നി മിനിസ്ടിയിലെ ബ്രദര്‍ ജസ്റ്റിന്‍ തോമസ്, സിസ്റ്റര്‍ ഡോ. മീന ഇലവനാല്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ , കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംഗ്ഹാം .( Near J1 of the M5) B70 7JW.

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ?07506810177?, അനീഷ്.07760254700

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക